കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി വാര്‍ഷിക സമ്മേളനം കൊച്ചിയില്‍
കൊച്ചി: ഹൃദ്‌രോഗ മുക്തമായ ജനതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ)യുടെ 68-ാമത് വാര്‍ഷിക സമ്മേളനം ഇന്നു മുതല്‍ കൊച്ചിയില്‍ നടക്കും.
കൊച്ചി ലീ മെരിഡിയന്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡിസംബര്‍ 8 വൈകിട്ട് 7ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡിസംബര്‍ 8 മുതല്‍ 11 വരെ നടക്കുന്ന സമ്മേളനത്തില്‍ ലോകത്തിലെ അഞ്ച് പ്രമുഖ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റികളുടെ അധ്യക്ഷന്മാര്‍ ഓരേ വേദിയില്‍ ഒത്തുകൂടുമെന്ന്് ഭാരവാഗികള്‍ പറഞ്ഞു. ഹൃദ്‌രോഗ പ്രതിരോധം, രോഗീ പരിചരണം, രോഗാവസ്ഥയില്‍ സ്വീകരിക്കേണ്ട അടിയന്തിര സേവനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുള്ള സമഗ്ര പരിപാടികളാണ് മൂന്നര ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം ഒരുക്കുന്നത്. ഇത് മൂന്നാം തവണയാണ് സി.എസ്.ഐ വാര്‍ഷിക സമ്മേളനത്തിന് കൊച്ചി വേദിയാകുന്നത്.
4700 കാര്‍ഡിയോളജിസ്റ്റുകളും 200 അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഡോ. സലിം യൂസഫിനെ (വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ്) പോലുള്ള ഹൃദ്‌രോഗ വിദഗ്ധര്‍ ഹൃദയ സംരക്ഷണത്തെ കുറിച്ച് സംസാരിക്കും. 2025ഓടെ രാജ്യത്തെ ഹൃദ്‌രോഗ മരണം 25 ശതമാനം കുറയ്ക്കുക എന്ന വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ (ഡബ്‌ളു.എച്ച്.ഒ) നിര്‍ദേശം പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യവും സി.എസ്.ഐ ഏറ്റെടുത്തിട്ടുണ്ട്. ഡോ. ഡേവിഡ് വുഡ്, (പ്രസിഡന്റ്, വേള്‍ഡ് ഹെല്‍ത്ത് ഫെഡറേഷന്‍), പ്രൊഫ. മാര്‍ക്ക് സീഗര്‍ (പ്രസിഡന്റ്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍), ഡോ. മേരി നോറിന്‍ (പ്രസിഡന്റ്, അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജി), ഡോ. ജെറോന്‍ ബാക്‌സ് (പ്രസിഡന്റ്, യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി), സാന്ദനു ഗുഹ (പ്രസിഡന്റ്, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ) തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തിന്റെ ഭാഗമായി ക്ലാസുകള്‍ നയിക്കും. സമ്മേളനത്തിന്റെ തീം സോങ് സംഗീത സംവിധായകന്‍ ബെന്നി ജോണ്‍സണ് നല്‍കി ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. പി.പി മോഹനന്‍ പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കെ.എ ചാക്കോ (ചെയര്‍മാന്‍, ഓര്‍ഗനൈസിങ് കമ്മിറ്റി), ഡോ. വേണുഗോപാല്‍. കെ (മുന്‍ ദേശിയ അധ്യക്ഷന്‍), ഡോ. ജാബിര്‍ (ജോയിന്റ് സെക്രട്ടറി), ഡോ. അനില്‍ കുമാര്‍ (ചെയര്‍പേഴ്‌സണ്‍, മീഡിയ കമ്മിറ്റി) തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."