HOME
DETAILS

ശുചിമുറി മാലിന്യം തള്ളുന്ന ടാങ്കറുകള്‍ പിടിച്ചെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
December 07 2016 | 19:12 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%a8


കൊച്ചി: നഗരത്തില്‍ ശുചിമുറി മാലിന്യം തള്ളുന്ന മുഴുവന്‍ ടാങ്കറുകളും പിടിച്ചെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ജനങ്ങളുടെ ജീവന് അപകടകരമായി തീരുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സ്വീകരിച്ച നടപടികള്‍ ആര്‍.ടി.ഒയും ജില്ലാ മെഡിക്കല്‍ ഓഫിസറും ജില്ലാ കലക്ടറും സിറ്റി പൊലിസ് കമ്മിഷണറും നഗരസഭാ സെക്രട്ടറിയും കമ്മിഷനെ രേഖാമൂലം അറിയിക്കണം. കേസ് ഡിസംബര്‍ 23ന് ആലുവ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രമഹ്ണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
എറണാകുളത്തും പശ്ചിമകൊച്ചിയിലും കക്കൂസ് മാലിന്യങ്ങള്‍ സംഭരിച്ച് നീക്കം ചെയ്യാനെത്തുന്ന ടാങ്കര്‍ ലോറികളില്‍ ഭൂരിഭാഗവും രാത്രികാലങ്ങളില്‍ ജനവാസകേന്ദ്രങ്ങളില്‍ അനധികൃതമായി മാലിന്യം തള്ളുന്നത് നിത്യസംഭവമാണ്. ഇതിനെതിരെ ജനങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ടാങ്കര്‍ലോറി ഉടമകള്‍ ഗുണ്ടാസഹായത്തോടെ മാലിന്യം തള്ളുകയാണ് ചെയ്യുന്നത്. കാക്കനാട്ട്് മാലിന്യം തള്ളുന്നത് പിടികൂടാനെത്തിയ സഗരസഭാ വാഹനത്തെ ടാങ്കര്‍ ലോറി ഇടിച്ചുതെറിപ്പിച്ചിരുന്നു. എല്ലാ ടാങ്കള്‍ ലോറികളിലും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഇത്തരം നിയമലംഘനങ്ങള്‍ തടയാനാകുമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
പരിസ്ഥിതിക്കും ജീവനും അപകടകരമാകുന്ന ഇത്തരം സംഭവങ്ങള്‍ കുടിവെള്ളത്തെ മലിനപ്പെടുത്തുമെന്നും കമ്മിഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു. ഇത്തരം മാഫിയകളെ അമര്‍ച്ചചെയ്യേണ്ടത് അനിവാര്യമാണെന്നും കമ്മിഷന്‍ ചൂണ്ടികാണിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  36 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago