ഹരിതകേരളം പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന് പരിപാടിക്ക് വിപുലമായ ഒരുക്കങ്ങള്‍
കാക്കനാട്: നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഹരിതകേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനത്തിന് വിപുലമായ ഒരുക്കങ്ങള്‍.
ഇന്ന് രാവിലെ 9.30ന് കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്താണ് ഉദ്ഘാടനം. ജില്ലയുടെ ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ആണ് ഉദ്ഘാടകന്‍. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടിയും ശ്രീനിവാസനും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും കവി ചെമ്മനം ചാക്കോയും തുടങ്ങി നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയുടെ വിജയത്തിനായി ജില്ലാഭരണകൂടം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ നേതൃത്വത്തില്‍ അണിനിരക്കും. വിവിധ വകുപ്പു മേധാവികള്‍ക്കാണ് നടത്തിപ്പു ചുമതല. സിവില്‍ സ്റ്റേഷനിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെയും തൃക്കാക്കരയിലെ മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ഉദ്ഘാടനച്ചടങ്ങിലും തുടര്‍ന്ന് നടക്കുന്ന ശുചീകരണ യജ്ഞത്തിലും കൃഷിയിറക്കലിലും പങ്കാളികളാകും. റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, ടാക്‌സി തൊഴിലാളികള്‍, വ്യാപാരികള്‍, കുടുംബശ്രീ, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ അണിചേരും. തൃക്കാക്കരയിലെ വിവിധ കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കാളികളാകും. ശുചീകരണ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം റെസിഡന്‍്‌സ് അസോസിയേഷനാണ് നല്‍കുന്നത്. മാലിന്യം നീക്കി സജ്ജമാക്കുന്ന 50 സെന്റോളം സ്ഥലത്ത് പച്ചക്കറിത്തൈകളം ഫലവൃക്ഷത്തൈകളും നട്ടുപിടിപ്പിക്കും. ഇവയുടെ പരിപാലനത്തിനായി വെള്ളം നല്‍കുന്ന ചുമതല തൃക്കാക്കര സഹകരണ ആശുപത്രി ഏറ്റെടുത്തു.കൃഷി വകുപ്പ് ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗമാണ് പച്ചക്കറിത്തൈകള്‍ നല്‍കുന്നത്. ഹരിത എറണാകുളം എന്ന വെബ്‌സൈറ്റുമായി ഗ്രാമപഞ്ചായത്തുകളെയും ബ്ലോക്ക് പഞ്ചായത്തുകളെയും ബന്ധിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോയിടങ്ങളില്‍ ചെയ്യുന്നതും ഭാവി പരിപാടികളും ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. പൊതുജനങ്ങള്‍ക്ക് ഈ സൈറ്റില്‍ കയറി പരിശോധിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."