അമേരിക്കയില്‍ വീണ്ടും വധശിക്ഷ നടപ്പാക്കി
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വധശിക്ഷ നടപ്പാക്കി. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിച്ചിരുന്ന വില്യം സാലി(50)യുടെ വധശിക്ഷയാണ് ഇന്നലെ നടപ്പാക്കിയത്. ഈ വര്‍ഷം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയ സംസ്ഥാനമായി ജോര്‍ജിയ മാറി. ഒന്‍പതു പേരെയാണു വധശിക്ഷയ്ക്കു വിധേയമാക്കിയത്.
1990ല്‍ സൗത്ത് ജോര്‍ജിയയിലെ വീട്ടില്‍വച്ചായിരുന്നു 49 വയസുള്ള ഭാര്യാ പിതാവിനെ വില്യം വെടിവച്ചു കൊന്നത്. 1991ല്‍ വധശിക്ഷയ്ക്ക് വിധിച്ചു. കഴിഞ്ഞ ദിവസം രാത്രി 9.30നാണു സുപ്രിം കോടതി വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം നിരാകരിച്ചത്. തുടര്‍ന്ന് ഒരു മണിക്കൂറിനുളളില്‍ വധശിക്ഷ നടപ്പാക്കുകയായിരുന്നു. അമേരിക്കയിലെ മറ്റൊരു സംസ്ഥാനമായ ടെക്സസില്‍ ഇതുവരെ ഏഴു വധശിക്ഷ നടപ്പാക്കി.
എല്ലാ സംസ്ഥാനങ്ങളിലുമായി അമേരിക്കയില്‍ ഈ വര്‍ഷം 19 വധശിക്ഷകളാണു നടപ്പാക്കിയത്.
വിഷം കുത്തിവെച്ചുള്ള വധശിക്ഷയ്ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ശിക്ഷാരീതിയില്‍ മാറ്റം വരുത്തുന്നതിനോ വധശിക്ഷ വേണ്ടെന്നു വയ്ക്കുന്നതിനോ ഫെഡറല്‍ ഗവണ്മെന്റ് തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."