മത്സര പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഗവ. പ്രീ-എക്സാമിനേഷന് ട്രെയിനിങ് സെന്ററില്‍ പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകള്‍ക്കുളള സൗജന്യ പരിശീലനത്തിനായി പത്താം ക്ലാസോ, അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പട്ടികജാതിപട്ടിക വര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. പട്ടികജാതിപട്ടിക വര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സ്റ്റൈപന്‍ഡ് ലഭിക്കും.
താത്പര്യമുള്ളവര്‍ ആറുമാസത്തിനകമുള്ള ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 31 ന് മുന്‍പ് തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ-എക്സാമിനേഷന് ട്രെയിനിങ് സെന്ററില്‍ അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."