കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍ - 08-12-2016
ഇന്റേണല്‍ മാര്‍ക്ക്
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം വര്‍ഷ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (2014-16) ഇന്റേണല്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. പരാതിയുള്ളവര്‍ കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍. 0471-2300137, 2386125.
മെമ്മോ ഡൗണ്‍ലോഡ്
ചെയ്യാം
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ്, ഫിസിക്‌സ്, സംസ്‌കൃതം പഠനവകുപ്പുകളിലെ എം.ഫില്‍ (2016-17) പ്രോഗ്രാമിന് ഫൈനല്‍ അലോട്ട്‌മെന്റിലേക്കുള്ള മെമ്മോ ംംം.മറാശശൈീി.െസലൃമഹമൗിശ്‌ലൃേെശ്യ.മര.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശനത്തിന് തെരഞ്ഞെടുത്തിട്ടുള്ളവര്‍ക്ക് എസ്.എം.എസ് അയച്ചിട്ടുണ്ട്. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന രേഖകളുമായി നിര്‍ദേശിച്ചിട്ടുള്ള വകുപ്പില്‍ ഡിസംബര്‍ ഒമ്പത് രാവിലെ 10.30-ന് ഹാജരാകണം.
യൂനിവേഴ്‌സിറ്റി കോളജിലെ ഫിസിക്‌സ്, ഇംഗ്ലിഷ്, മലയാളം, ഫിലോസഫി വകുപ്പുകളിലെ എം.ഫില്‍ (2016-17) പ്രോഗ്രാമിന് ഫൈനല്‍ അലോട്ട്‌മെന്റിലേക്കുള്ള മെമ്മോ ംംം.മറാശശൈീി.െസലൃമഹമൗിശ്‌ലൃേെശ്യ.മര.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശനത്തിന് തെരഞ്ഞെടുത്തിട്ടുള്ളവര്‍ക്ക് എസ്.എം.എസ് അയച്ചിട്ടുണ്ട്. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന രേഖകളുമായി നിര്‍ദേശിച്ചിട്ടുള്ള വകുപ്പില്‍ ഡിസംബര്‍ ഒമ്പതിന് നിര്‍ദിഷ്ട സമയത്ത് ഹാജരാകണം.
അപേക്ഷാ തിയതി നീട്ടി
ഇംഗ്ലിഷ് ലാംഗ്വേജ് ടീച്ചിംഗ് കേന്ദ്രം നടത്തുന്ന സ്‌പോക്കണ്‍ ഇംഗ്ലിഷ് സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബര്‍ 14-ലേക്ക് നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
എം.എസ്‌സി
കമ്പ്യൂട്ടര്‍ സയന്‍സ് ഫലം
വിദൂരവിദ്യാഭ്യാസ വിഭാഗം ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്. സി കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
മൈക്രോബയോളജി
പ്രാക്ടിക്കല്‍
ആഗസ്റ്റില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്. സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 16, 19 തിയതികളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
ബി.ടെക് ടൈംടേബിള്‍
ഏഴാം സെമസ്റ്റര്‍ 2013 സ്‌കീം കോഴ്‌സ് കോഡില്‍ വരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് 2013 സ്‌കീം - പാര്‍ട്ട് ടൈം - റീസ്ട്രക്‌ച്ചേര്‍ഡ് (2016 ഡിസംബര്‍ 2017 ജനുവരി) പരീക്ഷയുടെ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
ഇന്റേണല്‍ മാര്‍ക്ക്
ഏഴാം സെമസ്റ്റര്‍ 2013 സ്‌കീം കോഴ്‌സ് കോഡില്‍ വരുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് 2013 സ്‌കീം - പാര്‍ട്ട് ടൈം - റീസ്ട്രക്‌ച്ചേര്‍ഡ് (2016 ഡിസംബര്‍ 2017 ജനുവരി) പരീക്ഷയുടെ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രവും വിദൂരവിദ്യാഭ്യാസ വിഭാഗവും ചേര്‍ന്ന് നടത്തുന്ന മാസ്റ്റര്‍ ഇന്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് കോഴ്‌സിന്റെ രണ്ടാം വര്‍ഷ ഇന്റേണല്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. ഫോണ്‍. 0471-2302523.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."