മാലിന്യക്കൂനകള്‍ കേരളത്തിന്റെ മുഖ്യപ്രശ്‌നം: മന്ത്രി
മണ്ണഞ്ചേരി: മാലിന്യക്കൂമ്പാരങ്ങളാണ് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യപ്രശ്‌നമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് പറഞ്ഞു. ആര്യാട് ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വമിഷന്‍ പദ്ധതിയുടെ ഉദ്ഘാടം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യം വേണ്ടരീതിയില്‍ സംസ്‌ക്കരിക്കാന്‍ തീരുമാനിച്ചാല്‍ മികച്ച വരുമാനമാര്‍ഗമായും ഇവമാറുമെന്ന് ധനമന്ത്രി പറഞ്ഞു. വേര്‍തിരിക്കലാണ് മാലിന്യസംസ്‌ക്കരണത്തിന്റെ പ്രധാനമായ ഇനം. പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവമാലിന്യങ്ങളും കൃത്യമായി തരതിരിച്ചാല്‍ മാത്രമേ പദ്ധതിപ്രവര്‍ത്തനം വിജയകരമാകു എന്നും തോമസ് ഐസക്ക് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങളും ഏറ്റെടുത്താല്‍ സംസ്ഥാനത്തെ ആദ്യത്തെ സംപൂര്‍ണ ശുചിത്വ ബ്ലോക്ക് പഞ്ചായത്തായി ആര്യാട് മാറുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യം വളമാക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുക.
തൊഴിലുറപ്പുകാരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന മാലിന്യനിര്‍മ്മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയാകുമെന്നും ഐസക്ക് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനസനല്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍,ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെ.ടി.മാത്യൂ,ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എ.ജുമൈലത്ത്,ജമീല പുരുഷോത്തമന്‍,എന്‍.പി.സ്്‌നേഹജന്‍,ജയന്‍തോമസ് ,ഇന്ദിരാതിലകന്‍,തങ്കമണിഗോപിനാഥ്,കവിതാഹരിദാസ്,ജയലാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."