സായുധസേന പതാക ദിനാചരണം
ആലപ്പുഴ : സായുധസേന പതാകദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സായുധസേന പതാകനിധിയിലേക്ക് ആദ്യസംഭാവന നല്‍കി കലക്ടര്‍ വീണ എന്‍ മാധവന്‍ നിര്‍വഹിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് സി.ഒ ജോണ്‍ ആധ്യക്ഷ്യം വഹിച്ചു.
യോഗത്തില്‍ ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ ടി.കെ ദിവാകരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ജി അപ്പുക്കുട്ടന്‍ നായര്‍, പി മാധവകുറുപ്പ്, അഡ്വ.ആര്‍ രാജന്‍, കെ.കെ രാമചന്ദ്രന്‍, ഈശോ ഗീവര്‍ഗീസ്, സി.കെ മാണി, കെ.കെ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യത്തിനായി ജീവന്‍ ത്യജിച്ച രക്തസാക്ഷികളോടുള്ള ആദരം പ്രകടിപ്പിക്കുന്നതിനാലാണ് എല്ലാവര്‍ഷവും സായുധസേന പതാക ദിനം ആചരിക്കുന്നത്.
അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് പ്രണാമമര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."