ചെട്ടികാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് താലൂക്ക് ആശുപത്രിയുടെ പദവിനല്‍കും: മന്ത്രി തോമസ് ഐസക്ക്
മണ്ണഞ്ചേരി :ചെട്ടികാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഉടന്‍തന്നെ താലൂക്കാശുപത്രിയുടെ പദവി നല്‍കുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്ക് പറഞ്ഞു.
ആശുപത്രിക്ക് സമീപം ഇന്നലെ നടന്ന ആര്യാട് ബ്ലോക്കുപഞ്ചായത്തിന്റെ ശുചിത്വമിഷന്‍ പരിപാടിയുടെ ഉദ്ഘാടനവേദിയില്‍ വച്ചായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.തീരപ്രദേശത്തെ പ്രധാന ആതുരകേന്ദ്രം എന്നനിലയിലാണ് ചെട്ടികാടിന് ഈ പരിഗണന നല്‍കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
നിത്യേന നൂറുകണക്കിന് രോഗികളാണ് ഈ ആശുപത്രിയില്‍ ഏത്തുന്നതെന്ന് ആശുപത്രി രേഖകളില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നതായും ഐസക്ക് പറഞ്ഞു. താലൂക്കാശുപത്രിയുടെ പരിഗണന ലഭിക്കുന്നതോടെ 33 ഡോക്ടറന്‍മാരും അനുബന്ധസംവിധാനങ്ങളും ഈ ആരോഗ്യകേന്ദ്രത്തിന് ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആശുപത്രിയുടെ വിപുലീകരണത്തിനായി മൂന്നേക്കര്‍ സ്ഥലം ഉടന്‍ ലഭ്യമാക്കാന്‍ നടപടികളെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ചെട്ടികാട് ആശുപത്രിയുടെ വിപുലീകരണത്തോടെ മുഹമ്മ പ്രഥമികാരോഗ്യകേന്ദ്രത്തിനും അര്‍ഹമായ പരിഗണന ലഭ്യമാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."