ചെങ്ങന്നൂര്‍ ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു
മാന്നാര്‍: ചെങ്ങന്നൂര്‍ ഉപജില്ലാ കലോത്സവത്തിന് മാന്നാര്‍ നായര്‍ സമാജം സ്‌കൂളില്‍ തിരിതെളിഞ്ഞു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍ അധ്യക്ഷത വഹിച്ചു.
പ്രശസ്ത ഗാനരചയിതാവ് ഒ.എസ് ഉണ്ണികൃഷ്ണന്‍ വിശിഷ്ടാതിഥിയായിരുന്നു. ജി വിവേക്, ജി കൃഷ്ണകുമാര്‍,ജോജി ചെറിയാന്‍,അഡ്വ. ജി വിദ്യാ,ചാക്കോകയ്യത്ര,മുഹമ്മദ് അജിത്ത്,കലാധരന്‍ കൈലാസം,അന്നമ്മ വര്‍ഗീസ്,കെ.ആര്‍ രാമചന്ദ്രന്‍ നായര്‍,പി.എന്‍ ശെല്‍വരാജ്,വി മനോജ്,കെ ബിന്ദു,എസ് വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഉപജില്ലയിലെ 164 സ്‌കൂളുകളില്‍ നിന്നായി 2500 കലാപ്രതിഭകളാണു 124 ഇനങ്ങളില്‍ മത്സരിക്കുന്നത്.അഞ്ചുവേദികളിലായി നടക്കുന്ന മത്സരങ്ങള്‍ ഒമ്പതിനു സമാപിക്കും. സമാപന സമ്മേളനം ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുധാമണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."