HOME
DETAILS
MAL
ഉപഭോക്തൃ ദിനാചരണം: വിദ്യാര്‍ഥികള്‍ക്ക് മത്സരം
backup
December 07 2016 | 20:12 PM
ആലപ്പുഴ : ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കായി ആലപ്പുഴ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാരഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ മത്സരം നടത്തുന്നു. മത്സര ഇനങ്ങള്‍:- ലഘുചിത്രം(കോളജ് വിദ്യാര്‍ഥികള്‍), ഉപന്യാസരചന(ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍), ചിത്രരചന (ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യു.പി, എല്‍.പി). പഴവീട് ഉപഭോക്ത്യ തര്‍ക്കപരിഹാര ഫോറത്തില്‍ നേരിട്ടോ 0477-2269748 എന്ന ഫോണ്‍ നമ്പരിലോ നാളെ വൈകിട്ട് നാലിനകം രജിസ്റ്റര്‍ ചെയ്യണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അധികൃതര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."