ഹരിത കേരളം: ജില്ലാതല ഉദ്ഘാടനം ഇന്ന് 625 ഏക്കര്‍ തരിശുനിലം കൃഷിയോഗ്യമാക്കും
ആലപ്പുഴ : ഹരിതകേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിനു ജില്ലാ പഞ്ചായത്ത് ഹാളില്‍ മന്ത്രി ജി സുധാകരന് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷനായിരിക്കും.മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, പി. തിലോത്തമന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
എം.പിമാരായ കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ ആര് രാജേഷ്, എ.എം ആരിഫ്, തോമസ് ചാണ്ടി, കെ.കെ രാമചന്ദ്രന് നായര്‍, കലക്ടര്‍ വീണ എന്‍ മാധവന്, നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി അഡ്വ. പി വിശ്വംഭര പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ രഘുപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രിയേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ അശോകന്, അഡ്വ.കെ.ടി മാത്യു, കെ സുമ, മണി വിശ്വനാഥ്, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, നഗരസഭാംഗം ഡി ലക്ഷ്മണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ് എന്നിവര്‍ പങ്കെടുക്കും.
മിഷന്റെ ഭാഗമായി ജില്ലയില്‍ 625 ഏക്കര്‍ തരിശുനിലം കൃഷിയോഗ്യമാക്കും.രാവിലെ 10.30ന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കോറ്റാട്ടുപാടത്ത് ജൈവകൃഷിയിറക്കി മന്ത്രി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."