തെരുവുനായ ആക്രമണത്തിനെതിരേ സന്ദേശവുമായി ഭീമന് നക്ഷത്രം ഉയര്‍ത്തി
ചേര്‍ത്തല: കുട്ടികള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിനെതിരേ സന്ദേശവുമായി സ്കൂള്‍ അങ്കണത്തില്‍ ഭീമന് ക്രിസ്മസ് നക്ഷത്രം ഉയര്‍ത്തി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കുനേരെ തെരുവുനായകളുടെ ആക്രമണം വര്‍ധിച്ചിട്ടും നടപടി സ്വീകരിക്കാത്ത അധികൃതര്‍ക്കു നേരെയുള്ള പ്രതിഷേധം നക്ഷത്രത്തില്‍ കാണാം.
കേരളത്തിന്റെ നാനാഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണത്തിനിരയായ ഏഴോളം കുട്ടികളുടെ ചിത്രങ്ങളും വാര്‍ത്തകളും നക്ഷത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 അടിയോളം ഉയരമുള്ള നക്ഷത്രം ഇരുകമ്പികളില് വെള്ള തുണി ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്. രാത്രികാഴ്ച്ചയ്ക്ക് നക്ഷത്രത്തിനുള്ളില്‍ 40 ട്യൂബ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്കൂളിന് മുന്നിലുള്ള പ്ലാവില്‍ നിരവധി ആളുകളുടെ ശ്രമഫലമായാണ് നക്ഷത്രം ഉയര്‍ത്തിയത്.
ദേശീയ പാതയോരത്തുള്ള സ്കൂള്‍ മുറ്റത്ത് ഉയര്‍ന്നു നില്ക്കുന്ന ഭീമന് നക്ഷത്രം കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. സ്കൂള്‍ ലോക്കല്‍ മാനേജര്‍ അലക്സ് പി. ഉമ്മന്‍, പ്രിന്‍സിപ്പാള്‍ ജോണ്‍ ബോസ്, വൈസ്.പ്രിന്‍സിപ്പാള്‍ ആശാകുറുപ്പ് എന്നിവരുടെ നേതൃത്വത്തിലാണു ഭീമന് നക്ഷത്രം നിര്‍മിച്ച് സ്കൂള്‍ മുറ്റത്ത് ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."