തോമസ് ഐസക് ബുദ്ധിജീവി ചമഞ്ഞ് ജനങ്ങളെ വെട്ടിലാക്കുന്നു: എ.എന്‍ രാധാകൃഷ്ണന്‍
ആലപ്പുഴ: കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന ധനമന്ത്രി ബുദ്ധിജീവി ചമഞ്ഞ് ജനങ്ങളെ വെട്ടിലാക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. നരേന്ദ്രമോദി സര്‍ക്കാരിന്റെ കള്ളപ്പണത്തിനെതിരായ പോരാട്ടത്തെ വ്യാപകമായി അട്ടിമറിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്.
സംസ്ഥാന മന്ത്രിമാര്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലാണു വിഷയത്തില്‍ ഇടപെടുന്നത്. കറന്‍സി നിരോധനത്തെ അട്ടിമറിക്കാന്‍ ധനമന്ത്രി മുന്‍കൈയെടുക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ കള്ളപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ധനമന്ത്രി സാമ്പത്തിക വിദഗ്ധനെന്ന നിലയില്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ നേതൃത്വം നല്‍കുകയാണ്. കറന്‍സി നിരോധന നടപ്പാക്കി 21 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ 2800 കോടിയുടെ നിക്ഷേപമാണുണ്ടായത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളത്തിലെ ഭരണ മുന്നണികള്‍ സഹകരണ മേഖലയെ ഹൈജാക്ക് ചെയ്യുകയാണ്.
കള്ളപ്പണത്തിന്റെ നിക്ഷേപകേന്ദ്രമായി സംസ്ഥാനത്തെ സഹകരണ മേഖലയെ മാറ്റുകയും ചെയ്തു. കള്ളപ്പണത്തിനെതിരായ നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതിനെതിരെ നിലകൊള്ളുന്ന സംസ്ഥാന ധനമന്ത്രിയുടെ നിലപാട് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല . വിഷയത്തില്‍ ധനമന്ത്രിയുമായി സംവാദത്തിന് ബി.ജെ.പി തയാറാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."