രസീതില്ലാതെ രൂപ വാങ്ങിയതിനെ ചൊല്ലി സബ് രജിസ്ട്രാഫീസില് വാക്കു തര്‍ക്കം
തൊടുപുഴ: സബ് രജിസ്ട്രാര്‍ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ രസീതില്ലാതെ രൂപ വാങ്ങിയതിനെ ചൊല്ലി സബ് രജിസ്ട്രാഫീസില് വാക്കു തര്‍ക്കം. തൊടുപുഴ കാരിക്കോട് സബ് രജിസ്ട്രാഫീസില് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ചെന്ന കക്ഷിയില്‍ നിന്നും സബ് രജിസ്ട്രാര്‍ അനധികൃതമായി പണം വാങ്ങിയതാണ് വാക്കു തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്.
വണ്ണപ്പുറം സ്വദേശികളായ 71 വയസ്സുള്ള വൃദ്ധനായ ഗോപാലന് തന്റെ രണ്ടു മക്കള്‍ക്ക് ധനിശ്ചയാധാര പ്രകാരം വസ്തു എഴുതിക്കൊടുക്കുന്നതിനായാണ് കാരിക്കോട് സബ്് രജിസ്ട്രാറാഫീസില്‍ എത്തിയത്. നിലവിലുള്ള നിയമമനുസരിച്ച് ധനിശ്ചയാധാരത്തിന് ആയിരം രൂപയുടെ മുദ്രപത്രവും ഒരു ശതമാനം രജിസ്ട്രേഷന് ഫീസുമാണ് വേണ്ടത്. അതനുസരിച്ച് ഒരു ആധാരത്തിന് നാല്‍പ്പതിനായിരം രൂപയും ഒരു ആധാരത്തിന് രണ്ട് ലക്ഷം രൂപയുമാണ് ഫീസ്.
അതനുസരിച്ച് ഒരു ശതമാനം കണക്കിന് നാല്‍പ്പതിനായിരം രൂപയുടെ ആധാരത്തിന് 450 രൂപയും രണ്ട് ലക്ഷം രൂപയുടെ ആധാരത്തിന് രണ്ടായിരത്തി അന്‍പത് രൂപയുമാണ് ഫീസ് വേണ്ടത്. എന്നാല്‍ സബ് രജിസ്ട്രാര്‍ രണ്ട് ശതമാനം ഫീസ് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ കക്ഷി രണ്ട് ശതമാനം ഫീസ് നല്കിയപ്പോള് രജിസ്ട്രാര്‍ പറയുന്നു ഒരു ശതമാനത്തിനെ രസീതു നല്കുകയുള്ളൂവെന്ന്. ബാക്കി തുകയ്ക്ക് രസീത് നല്കാന് കഴിയില്ലെന്നും പറഞ്ഞു. രസീത് ഇല്ലാതെ നല്കിയ രൂപ തിരിച്ചു നല്‍കണമെന്ന് കക്ഷികള്‍ ആവശ്യപ്പെട്ടതാണ് വാക്കു തര്‍ക്കത്തില്‍ കലാശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."