ആലക്കോടും ഉടുമ്പന്നൂരിലും തീപിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ടം
തൊടുപുഴ: ആലക്കോട് റബ്ബര്‍ ഷീറ്റ് പുകപ്പുരക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ആലക്കോട് കക്കുഴിയില്‍ ഡൊമിനിക്കിന്റെ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. രണ്ടായിരം കിലോ റബ്ബര്‍ ഷീറ്റും പുകപ്പുരയും കത്തിനശിച്ചു. ഏകദേശം ആറ് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് തീയണച്ചത്.
ഉടുമ്പന്നൂര്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന കോലോത്ത് വുഡ് ഇന്‍ഡസ്ട്രീസ് എന്ന ഫര്‍ണിച്ചര്‍ കടയിലാണ് ചൊവ്വാഴ്ച്ച രാത്രി തീപിടുത്തം ഉണ്ടായത്. ഉടുമ്പന്നൂര്‍ കോലോത്ത് സജീവ് ദാമോദരന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം സ്വിച്ച് ബോര്‍ഡിലെ പാനല്‍ ബോര്‍ഡില്‍ ഉണ്ടായ തീപിടുത്തത്തില്‍ സ്ഥാപനത്തിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു.
ഏതാനം മരഉരുപ്പടികളും കത്തി നശിച്ചിട്ടുണ്ട്. തീ മരഉരുപ്പടികളിലേക്ക് പടരാതിരുന്നത് ലക്ഷങ്ങളുടെ നാശനഷ്ടം ഒഴിവാക്കി.
സമീപ വാസികളാണ് തീപടര്‍ന്ന വിവരം പുറംലോകത്തെ അറിയിച്ചത്. ഒരുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തൊടുപുഴയില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ആണ് തീയണച്ചത്. സ്റ്റേഷന് ഓഫീസര്‍ കരുണാകരപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."