HOME
DETAILS

ഹരിതകേരളം മിഷന്‍ ജില്ലയുടെ മുഖഛായ മാറ്റും; ഉദ്ഘാടനം ഇന്ന്

  
backup
December 07 2016 | 20:12 PM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%81

തൊടുപുഴ: ജലസ്രോതസുകള്‍ സംരക്ഷിക്കാനും നാട് മാലിന്യമുക്തമാക്കാനും കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കാനും ലക്ഷ്യമിടുന്ന ഹരിത കേരളം മിഷന്‍ പദ്ധതി ഇന്ന് ജില്ലയില്‍ തുടക്കം കുറിക്കും. ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുരിക്കാശ്ശേരി പാവനാന്മാ കോളജ് ഓഡിറ്റോറിയത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിക്കും.
ഹരിതകേരളം മിഷന്‍ പദ്ധതിയില്‍ ജലസ്രോതസുകളുടെ സംരക്ഷണം, പരിസര ശുചിത്വം, മാലിന്യസംസ്‌കരണം കാര്‍ഷിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുക. എല്ലാ ദിവസവും ജില്ലയ്ക്ക് ആവശ്യമായ അത്യാവശ്യ പച്ചക്കറികളുടെ വിളവെടുപ്പ് ഉറപ്പുവരുത്തുന്ന രീതിയില്‍ പച്ചക്കറി ഉല്‍പ്പാദന കലണ്ടര്‍ തയാറാക്കിയാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പ്രാദേശിക തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ള കര്‍ഷകര്‍, ഗ്രൂപ്പുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവരെ സജ്ജരാക്കിയാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. കൃഷിക്കാവശ്യമായ ഭൂമി, പച്ചക്കറി വിത്തുകള്‍, സാങ്കേതിക പിന്തുണ എന്നിവയും ഉറപ്പാക്കും. റോഡിനും പൊതുസ്ഥലത്തിനും സമീപമുള്ള മാലിന്യക്കൂമ്പാരങ്ങള്‍ നീക്കം ചെയ്ത് ശുചിയാക്കി സൗന്ദര്യവല്‍ക്കരിക്കും. ഇതിനുള്ള വിശദമായ മാര്‍ഗരേഖ ശുചിത്വ മിഷന്‍ തയാറാക്കിയിട്ടുണ്ട്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും 10 കേന്ദ്രങ്ങള്‍ ഈ രീതിയില്‍ സൗന്ദര്യവല്‍ക്കരിക്കും. സ്‌കൂളുകളിലും ഓഫീസുകളിലും പ്രവര്‍ത്തന രഹിതമായി കിടക്കുന്ന മേല്‍ക്കൂര മഴവെള്ള സംഭരണികള്‍ പ്രവര്‍ത്തന സജ്ജമാക്കും. കൈത്തോടുകളും കൈയാണികളും ജലവിഭവ വകുപ്പിന്റെ കനാലുകളും ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കും. മഴക്കുഴികള്‍ ശാസ്ത്രീയമായി നിര്‍മിക്കും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനാവശ്യമായ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷി, ജലസംരക്ഷണ, വികസന, ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ഭാവി തലമുറയ്ക്ക് ശുദ്ധവായുവും വെള്ളവും മണ്ണും ഭക്ഷണവും എന്നിവ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യങ്ങള്‍.
മുരിക്കാശ്ശേരി പാവനാന്മാ കോളജിന്റെ അഞ്ച് ഏക്കര്‍ തരിശുഭൂമിയില്‍ ജൈവപച്ചക്കറി കൃഷിക്കും കുത്തുങ്കല്‍തോട് ദൈവംമേട് മുതല്‍ പെരിയാര്‍ തീരം വരെ 15 കിലോമീറ്റര്‍ നീളം വൃത്തിയാക്കലിനും ഇന്ന് മന്ത്രി എം.എം മണി തുടക്കം കുറിക്കും. ജോയ്‌സ് ജോര്‍ജ് എം.പി, എം.എല്‍.എ മാരായ എസ്.രാജേന്ദ്രന്‍, ഇ.എസ് ബിജിമോള്‍, പി.ജെ ജോസഫ്, റോഷി അഗസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ കെ.കെ ജയചന്ദ്രന്‍, സി.വി വര്‍ഗീസ്, റോയി കെ.പൗലോസ്, എം.കെ പ്രിയന്‍, ബിനു കൈമള്‍, പ്രൊഫ. എം.ജെ. ജേക്കബ്, കെ.എം.എ ഷുക്കൂര്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, വകുപ്പ് അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തൈനടീല്‍ ഉദ്ഘാടനം സിനിമാ സംവിധായകന്‍ വിനീഷ് നായര്‍ നിര്‍വഹിക്കും.
കേരളത്തിന്റെ വികസന രംഗത്ത് പുതിയ തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന നവകേരളമിഷന്‍ പദ്ധതിയിലെ നാല് വികസന മാതൃകളിലൊന്നാണ് ഹരിത കേരളം പദ്ധതി. പരിചരണത്തോടൊപ്പം പരിഗണനയും ലക്ഷ്യമിടുന്ന ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍, സുരക്ഷിത ഭവനത്തോടൊപ്പം ജീവനോപാധിയും ഉയര്‍ന്ന ജീവിത സൗകര്യങ്ങളും ലക്ഷ്യമിടുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയും കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠന രീതി പരിഷ്‌കരിക്കുന്ന സമഗ്ര പഠന നവീകരണ പദ്ധതിയുമാണ് നവകേരള മിഷനിലെ മറ്റു ദൗത്യ പദ്ധതികള്‍.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  19 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  34 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago