രാസവള- കീടനാശിനി വ്യാപാര കടകളില്‍ റെയ്ഡ്: ക്രമക്കേടുകള്‍ കണ്ടെത്തി
കോഴിക്കോട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം രൂപീകരിച്ച റീജ്യണല്‍ സ്‌പെഷല്‍ സ്‌ക്വാഡ് റീജിയണ്‍ 4 കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ അഞ്ചു മുതല്‍ ഏഴുവരെ ഊര്‍ജ്ജിത പരിശോധന നടത്തി. അഗ്രോ പ്ലാന്റേഷന്‍ ഏജന്‍സീസ്, കിസാന്‍ എക്‌സല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വളം കീടനാശിനി വില്‍പന ലൈസന്‍സുകളുടെ കാലാവധി അവസാനിക്കുകയും അവ പുതുക്കാതെ വില്പന തുടരുന്നതായും സ്‌ക്വാഡ് കണ്ടെത്തി. പല സ്ഥാപനങ്ങളിലും ലൈസന്‍സില്‍ കാണിച്ചിരിക്കുന്ന കെട്ടിട നമ്പറില്‍ വ്യത്യാസമുണ്ട്. സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്യതയില്ലായ്മ, കാഷ് ബില്‍ പ്രസ്തുത ഫോറത്തില്‍ സൂക്ഷിക്കാത്തത് തുടങ്ങിയവ ഇന്‍സെക്ടിിസൈഡ് ആക്റ്റ് 1968 റൂള്‍ 30 പ്രകാരം ശിക്ഷാര്‍ഹമായ പിഴവുകള്‍ കണ്ടെത്തി. നിയമപ്രകാരമല്ലാത്ത സ്ഥാപനങ്ങള്‍ രാസവള കീടനാശിനികളുടെ വില്‍പന നടത്തുകയും, വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെ കച്ചവടം നടത്തുകയും ചെയ്യുന്നതും കണ്ടെത്തി.
ഇതേതുടര്‍ന്ന് രാസവള, കീടനാശിനികളുടെ വില്‍പന 30 ദിവസത്തോളം നിരോധിച്ച് റീജിയണല്‍ സ്‌ക്വാഡ് ഉത്തരവായി. അതിനു ശേഷം വീണ്ടും പരിശോധന നടത്തി ന്യൂനതകള്‍ പരിഹരിക്കാത്ത പക്ഷം ഡിപ്പോകള്‍ സ്ഥിരമായി അടക്കുന്നതുള്‍പ്പെടെയുളള കര്‍ശന പടപടികള്‍ സ്വീകരിക്കുന്നതാണെന്ന് സ്‌ക്വാഡ് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."