ഹരിതകേരളം മിഷന് ഇന്ന് തുടക്കം
കോഴിക്കോട്്: ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനും നാട് മാലിന്യമുക്തമാക്കാനും കാര്‍ഷിക സംസ്കൃതി വീണ്ടെടുക്കാനുമുള്ള ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ജില്ലയില്‍ തുടക്കമാവും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം രാവിലെ എട്ടിന് കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ നിര്‍വഹിക്കും. എക്സൈസ്- തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് അധ്യക്ഷനാകും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവര്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്പറേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹരിതകേരളത്തിന്റെ ഭാഗമായി കൃഷി വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭയിലെ വെളിയണ്ണൂര്‍ ചല്ലിയില്‍ നടക്കും. എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. കെ ദാസന് എം.എല്‍.എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."