റവന്യൂ ജില്ലാ കലോത്സവം; നടനകാന്തിയില്‍ ആദ്യദിനം
തലശേരി: പൈതൃക നഗരിയില്‍ കൗമാരകലോത്സവത്തി ന് കൊടിയേറി. മൈലാഞ്ചി മൊഞ്ചുള്ള മണവാട്ടിമാരും ഒപ്പനപ്പാട്ടിന്റെ താളത്തില്‍ വേദി നിറഞ്ഞാടിയ നാരികളും ആസ്വാദകരെ കൈയിലെടുത്തപ്പോള്‍ കലോത്സവത്തിലെ ഒന്നാം ദിനം നടനകാന്തിയില്‍ മുങ്ങി. പ്രധാന വേദിയില്‍ ഭരതനാട്യവും നാടോടി നൃത്തവും അരങ്ങുണര്‍ത്തിയപ്പോള്‍ സ്‌റ്റേഡിയത്തിലെ വേദിയില്‍ മഞ്ചാടി മൊഞ്ചുള്ള മണവാട്ടിമാരും കൂട്ടുകാരികളും ആസ്വാദകരുടെ മനം നിറച്ചു. ഓട്ടന്‍തുള്ളല്‍ നടന്ന വേദിയില്‍ മത്സരം കഴിയും വരെ ആസ്വാദകര്‍ നിറഞ്ഞു.
തലശ്ശേരി ബി.ഇ.എം.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം മരണപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സ്മരിച്ച് മൗന പ്രാര്‍ഥനയോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.
തുരുവങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ ഹരിപ്രസാദ് ചിട്ടപ്പെടുത്തിയ കേളീ കലയുടെ കളിദീപം തെളിയുന്നുവെന്ന സ്വാഗത ഗാനം അധ്യാപകര്‍ ആലപിച്ചു.
തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, പ്രതിപക്ഷ നേതാവ് പി.പി സാജിദ, കൗണ്‍സിലര്‍മാരായ എം.പി അരവിന്ദാക്ഷന്‍, ടി.എം റുക്‌സീന, സി.എം ഉബൈദുല്ല, പ്രസന്നകുമാരി, സി.എം ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍ മഠത്തില്‍, ശരത്കുമാര്‍, വിദ്യാഭ്യാസ അഡ്മിനിട്രേറ്റീവ് അസി. സി.പി പത്മരാജന്‍ പി ഇസ്മാഈല്‍ സംസാരിച്ചു. 9.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം വേദികളിലും ഒരു മണിക്കൂറിലേറെ വൈകിയാണ് തുടങ്ങിയത്.
കണ്ണൂര്‍ നോര്‍ത്ത് മുന്നില്‍
കണ്ണൂര്‍: റവന്യൂ ജില്ലാ കലോത്സവം സ്റ്റേജ് മത്സരങ്ങളുടെ ആദ്യദിനത്തില്‍ 42 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ യു.പി വിഭാഗത്തില്‍ 45 പോയിന്റും എച്ച്.എസ് വിഭാഗത്തില്‍ 56 പോയിന്റും നേടി കണ്ണൂര്‍ നോര്‍ത്ത് (159 പോയിന്റ്) മുന്നില്‍. എച്ച്.എസ്.എസ് വിഭാഗത്തില്‍ 65 പോയിന്റ് നേടി പയ്യന്നൂരാണ് മുന്നില്‍. യു.പി വിഭാഗത്തില്‍ 41 പോയിന്റുമായി പയ്യന്നൂരും ഇരിട്ടിയും രണ്ടാം സ്ഥാനത്താണ്. എച്ച്.എസ് വിഭാഗത്തില്‍ 53 പോയിന്റുമായി കണ്ണൂര്‍ സൗത്തും 50 പോയിന്റുമായി പാനൂരും രണ്ടും മൂന്നും സ്ഥാനത്താണ്. 64 പോയിന്റ് നേടിയ പയ്യന്നൂരും 61 പോയിന്റുമായി തലശ്ശേരി സൗത്തും എച്ച്.എസ്.എസ് വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനത്താണ്. 20 പോയിന്റുമായി സെന്റ് തരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളും പയ്യന്നൂര്‍ സെന്റ് മേരീസ് സ്‌കൂളുമാണ് യു.പി വിഭാഗത്തില്‍ മുന്നേറുന്നത്. എച്ച്.എസ് വിഭാഗത്തില്‍ മൊകേരി രാജീവ്ഗാന്ധി സ്‌കൂളും(38 പോയിന്റ്) എച്ച്.എസ്.എസ് വിഭാത്തില്‍ മമ്പറം എച്ച്.എസ്.എസും(31 പോയിന്റ്) മുന്നിലാണ്.
ആവേശം വിതറി ഒപ്പന
തലശേരി: ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന മത്സരത്തില്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഒന്നാം സ്ഥാനം. വേദിയിലെത്തിയ 15 ടീമുകളും ഒപ്പത്തിനൊപ്പം പ്രകടനം കാഴ്ച്ചവച്ചപ്പോള്‍ ആസ്വാദകര്‍ക്കു ഒപ്പനയുടെ സര്‍വസൗന്ദര്യവും ആസ്വദിക്കാനായി. മത്സരിച്ച 15 ടീമുകളും എ ഗ്രേഡ് നേടിയ പ്രകടനം കാഴ്ച്ചവച്ച മത്സരത്തിലെ വിധിനിര്‍ണയം കടുത്തതായെന്ന് വധികര്‍ത്താക്കളും അഭിപ്രായപ്പെട്ടു. അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെയും ആയിഷാബീവിയുടെയും കല്ല്യാണവിശേഷങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ഒപ്പനയിലൂടെയാണ് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദില്‍നയും സംഘവും എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തിയത്. മൊയ്തു വാണിമ്മേല്‍ രചിച്ച സെയ്തു മരത്തിന്റെ അലയൊലി സൗത്തിലായ.. എന്നു തുടങ്ങുന്ന ഒപ്പനപ്പാട്ടിന് ഇണം പകര്‍ന്നത് പരിശീലകനായ മുനീര്‍ തലശേരിയാണ്.
അപ്പീലുകള്‍ ലോകായുക്ത വഴിയും
തലശേരി: കലോത്സവത്തില്‍ മത്സരിക്കാന്‍ അപ്പീലുകള്‍ സംഘടിപ്പിക്കാന്‍ മത്സരാര്‍ഥികള്‍ ലോകായുക്തയെയും സമീപിക്കുന്നു. നേരത്തെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു മുന്നിലും കോടതികളെയും സമീപിച്ച് അപ്പീലിലൂടെ മത്സരിക്കാനെത്തുന്ന പതിവില്‍ നിന്നു വിപരീതമായാണ് ഇക്കുറി ചിലര്‍ ലോകായുക്തയെ സമീപിച്ചിരിക്കുന്നത്. ഇന്നലെ രണ്ടുപേര്‍ ലോകായുക്തയുടെ ഉത്തരവുമായി അപ്പീലിലൂടെ മത്സരിക്കാനെത്തി. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ 101 അപ്പീലുകള്‍ അനുവദിച്ചിരുന്നു. ഇന്നലെ 36 പേര്‍ വിവിധിയിനങ്ങളില്‍ അപ്പീലിലൂടെ മത്സരിക്കാനെത്തി. വിദ്യാഭ്യാസ ഓഫിസറുടെ അപ്പീലിലൂടെ 31 പേരും ലോകായുക്തയുടെ അപ്പീലിലൂടെ രണ്ടുപേരും കോടതി ഉത്തരവിലൂടെ രണ്ടുപേര്‍ എന്നിങ്ങനെയാണ് മത്സരത്തിനെത്തിയത്.
അറബിക് പദ്യം ചൊല്ലലില്‍ നജ റഷാദയും മുബീനയും
തലശേരി: അറബിക് പദ്യം ചൊല്ലലില്‍ നജ റഷാദയ്ക്കും എം.കെ മുബീനയ്ക്കും എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ജനറല്‍ വിഭാഗത്തില്‍ മത്സരിച്ച ഇവര്‍ ആണ്‍കുട്ടികളെ പിന്തള്ളിയാണ് വിജയിച്ചത്. യു.പി വിഭാഗം അറബിക് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിയ നജ റഷാജ മൗവഞ്ചേരി യു.പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. തളങ്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറബിക് അധ്യാപകന്‍ ഫൈസല്‍ ചക്കരക്കല്ലിന്റെയും ചെമ്പിലോട് ഗ്രാമപഞ്ചായത്ത് അംഗം റുസീനയുടെയും മകളാണ് നജ റഷാദ.
ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ എം.കെ മുബീന പയ്യന്നൂര്‍ തായിനേരി എസ്.എ.ബി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. തായിനേരിയിലെ മുഹമ്മദലി-സുബൈദ ദമ്പതികളുടെ മകളാണ് മുബീന.
ഉറുദു പദ്യത്തിന്റെഅമ്പരപ്പില്‍ മനു
തലശേരി: ഉറുദു പദ്യം ചൊല്ലലില്‍ നിര്‍മ്മലഗിരി സെന്റ് മേരീസ് ഹൈസ്‌കൂളിലെ മനു സുരേന്ദ്രന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മനു സുരേന്ദ്രന്‍ മിര്‍സാദാലിബിന്റെ പദ്യം ചൊല്ലിയാണ് വിജയം നേടിയത്. ചെമ്പേരി മഞ്ഞക്കാട്ടില്‍ ജോയിയുടെയും മോളിയുടെയും മകനാണ് മനു. ഉറുദു പഠിപ്പിക്കുന്ന ഷൈല ടീച്ചറാണ് മത്സരത്തിനു മനുവിനു പരിശീലിപ്പിച്ചത്. നേരത്തെ ഉറുദു ഭാഷാ പഠനം നടത്താതെ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിജയിച്ചത് മനുവിനെയും അമ്പരിപ്പിച്ചു.
ഊട്ടുപുരയുടെ സസ്‌പെന്‍സ്
തലശേരി: വെള്ളൂരിലെ പാചക വിദഗ്ധന്‍ നാരായണ മാരാരുടെ നേതൃത്വത്തില്‍ സജീവമായ ഊട്ടുപുരയില്‍ വെള്ളിയാഴ്ച്ച ഒരുങ്ങുന്ന പായസത്തിലാണ് സസ്‌പെന്‍സ്. പ്രഥമനാണ് ഒരുക്കുന്നതെങ്കിലും പ്രഥമന്റെ പതിവു ചേരുവകളൊന്നും ഉണ്ടാകില്ലെന്നും കഴിക്കുന്നവര്‍ തന്നെ പായസത്തിന്റെ രുചിക്കൂട്ടു കണ്ടെത്തട്ടെയെന്നുമാണ് നാരായണ മാരാരുടെയും സഹപ്രവര്‍ത്തകരുടെയും അഭിപ്രായം. രുചിക്കൂട്ടിനെ കുറിച്ച് സസ്‌പെന്‍സ് നിലനിര്‍ത്തുമ്പോഴും പ്രഥമനൊരുക്കുന്നതിന്റെ വൈവിധ്യം നാരായണ മാരാര്‍ വിവരിച്ചു. എട്ടുപേര്‍ 11 മണിക്കൂര്‍ കഠിന പ്രയത്‌നം ചെയ്താല്‍ മാത്രമേ പായസം പൂര്‍ണ രുചിയില്‍ പാചകം ചെയ്‌തെടുക്കാനാവൂ. പായസമുണ്ടാക്കുമ്പോള്‍ ഒരേ അളവില്‍ തീ അടുപ്പിലുണ്ടാകണം. സാധാരണ അടപ്രഥമനും പയര്‍ പ്രഥമനും ഉണ്ടാക്കുമ്പോല്‍ ചേര്‍ക്കുന്ന ചേരുവകളൊന്നും ഈ പ്രഥമനില്‍ പൂര്‍ണമായും ചേര്‍ക്കില്ല. പായസത്തിന്റെ സസ്‌പെന്‍സ് നിലനിര്‍ത്തുമ്പോഴും നാരായണമാരാര്‍ പായസത്തെ കുറിച്ച് ഒരു ക്ലൂ തരുന്നു.. വെള്ളിയാഴ്ച്ചത്തെ പ്രഥമന്‍ ഒരു പച്ചക്കറി കൊണ്ടായിരിക്കും.
വേദിയില്‍ ഇന്ന്
ബ്രണ്ണന്‍ എച്ച്.എസ.്എസ് (വേദി 1)
നാടോടി നൃത്തം യു.പി-9.30
നാടോടി നൃത്തം എച്ച്.എസ് ബോയ്‌സ്-10.45
സംഘനൃത്തം യു.പി-12.00
സംഘനൃത്തം എച്ച്.എസ്-2.30
ബ്രണ്ണന്‍ എച്ച്.എസ്.എസ് (വേദി 2)
ശാസ്ത്രീയ സംഗീതം എച്ച്.എസ് ഗേള്‍സ്-9.30
ശാസ്ത്രീയ സംഗീതം
എച്ച്.എസ് ബോയ്‌സ്-12.00
ബ്രണ്ണന്‍ എച്ച്.എസ്.എസ് (വേദി 03)
പ്രഭാഷണം സംസ്‌കൃതം-യു.പി-9.30
പ്രഭാഷണം സംസ്‌കൃതം എച്ച്.എസ്-10.45
ചമ്പു പ്രഭാഷണം എച്ച്.എസ്-12.00
സിദ്ധരൂപോച്ചാരണം യു.പി ഗേള്‍സ്-2.30
സിദ്ധരൂപോച്ചാരണം യു.പി ബോയ്‌സ്-3.45
ബ്രണ്ണന്‍ എച്ച്.എസ.്എസ് (വേദി 04)
പദ്യം സംസ്‌കൃതം എച്ച്.എസ്-9.30
പദ്യം സംസ്‌കൃതം യു.പി ഗേള്‍സ്-10.45
പദ്യം സംസ്‌കൃതം യു.പി ബോയ്‌സ്-12.00
സംസ്‌കൃതം കഥാകഥനം യു.പി-1.15
ബി.ഇ.എം.പി എച്ച്.എസ്.എസ് (വേദി 05)
മലയാളം പദ്യം യു.പി-9.30
പ്രസംഗം മലയാളം യു.പി-10.45
മൂകാഭിനയം എച്ച്.എസ്.എസ്-12.00
സ്‌കിറ്റ് എച്ച്.എസ്.എസ്-1.30
ബി.ഇ.എം.പി എച്ച്.എസ്.എസ് (വേദി 06)
സംഘഗാനം ഉറുദു എച്ച്.എസ്-9.30
സംഘഗാനം ഉറുദു യു.പി-11.30
സേക്രഡ്ഹാര്‍ട്ട് എച്ച.്എസ്.എസ് (വേദി 07)
ഭരതനാട്യം എച്ച്.എസ്.എസ് ബോയ്‌സ്-9.30
ഭരതനാട്യം എച്ച.്എസ് ഗേള്‍സ്-10.50
ഭരതനാട്യം എച്ച്.എസ്.എസ് ഗേള്‍സ്-3.30
മുനിസിപ്പല്‍ സ്റ്റേഡിയം (വേദി 08)
വട്ടപ്പാട്ട് എച്ച്.എസ്-9.30
വട്ടപ്പാട്ട് എച്ച്.എസ്എസ്-12.00
അറബനമുട്ട് എച്ച്.എസ്-2.30
അറബനമുട്ട് എച്ച്.എസ്എസ്-4.30
മുനിസിപ്പല്‍ സ്റ്റേഡിയം (വേദി 09)
നാടകം സംസ്‌കൃതം യു.പി-9.30
നാടകം സംസ്‌കൃതം എച്ച.്എസ്-2.30
സെന്റ് ജോസഫ് എച്ച്.എസ്.എസ് (വേദി 10)
തബല എച്ച്.എസ്-9.30
തബല എച്ച്.എസ്.എസ്-11.50
മൃദംഗം എച്ച്.എസ്-1.30
മൃദംഗം എച്ച്.എസ്.എസ്-2.00
ട്രിപ്പിള്‍ ജാസ് എച്ച്.എസ.്എസ്-3.00
മദ്ദളം എച്ച്.എസ്-4.00
മദ്ദളം എച്ച്.എസ്.എസ്-4.10
സെന്റ് ജോസഫ് എച്ച്.എസ്.എസ് (വേദി 11)
ലളിതഗാനം എച്ച്.എസ്.എസ് ബോയ്‌സ്-9.30
ലളിതഗാനം യു.പി-10.45
ലളിതഗാനം എച്ച്.എസ്.എസ് ഗേള്‍സ്-12.00
ലളിതഗാനം എച്ച്.എസ് ബോയ്‌സ്-11.15
ലളിതഗാനം എച്ച്.എസ് ഗേള്‍സ്-2.30
സെന്റ് ജോസഫ് എച്ച്.എസ.്എസ് (വേദി 12)
പദ്യം അറബിക് എച്ച്എസ് ഗേള്‍സ്-9.30
പദ്യം അറബിക് എച്ച്.എസ് ബോയ്‌സ്-10.45
അറബി ഗാനം എച്ച്.എസ് ഗേള്‍സ്-12.00
അറബി ഗാനം എച്ച്.എസ് ബോയ്‌സ്-1.30
സെന്റ് ജോസഫ് എച്ച്.എസ.്എസ്(വേദി 13)
ഗദ്യ വായന അറബിക് യുപി-9.30
പദ്യം അറബിക് യു.പി-10.45
കഥപറയല്‍ അറബിക് യു.പി-12.00
പദപ്പയറ്റ് അറബിക് യു.പി-1.30
സെന്റ് ജോസഫ് എച്ച്.എസ.്എസ് (വേദി 14)
പദ്യം മലയാളം എച്ച്.എസ്.എസ്-9.30
പദ്യം മലയാളം എച്ച്.എസ്-10.45
പ്രസംഗം മലയാളം എച്ച്.എസ്-12.00
പ്രസംഗം മലയാളം എച്ച്.എസ്.എസ്-1.30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."