കൊടുങ്കാറ്റിനെ തുടര്‍ന്ന് ആന്‍ഡമാനില്‍ കുടുങ്ങിയത് 1400 പേര്‍; എല്ലാവരും സുരക്ഷിതരെന്ന് ആഭ്യന്തര മന്ത്രി
പോര്‍ട്ട്‌ബ്ലെയര്‍: കനത്ത മഴയെയും കൊടുങ്കാറ്റിനേയും തുടര്‍ന്ന് ആന്‍ഡമാനില്‍ കുടുങ്ങിയ 1400 പേരും സുരക്ഷിതരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ആന്‍ഡമാനിലെ ഹാവ് ലോക് ഐലന്‍ഡിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നത്.
ആശങ്കപ്പെടേണ്ട കാര്യമില്ല. കൊടുങ്കാറ്റിന്റെ ശക്തി കുറഞ്ഞാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. ഇതിനായി നാവികസേന പോര്‍ട്ട്‌ബ്ലെയറില്‍ ക്യാമ്പ് ചെയ്യുകയാണെന്നും രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.
The government will launch the rescue operations immediately after the intensity of the cyclone reduces. The teams are ready in Port Blair.
— Rajnath Singh (@rajnathsingh) December 8, 2016
ആന്‍ഡമാന്‍ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ബുധനാഴ്ച തന്നെ നാവികസേനയുടെ ഐ.എന്‍.എസ് ബിത്ര, ഐ.എന്‍.എസ് ബംഗാരം, ഐ.എന്‍.എസ് കുംബിര്‍, എല്‍.സി.യു 38 എന്നീ നാലു കപ്പലുകള്‍ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിയിരുന്നു.എന്നാല്‍, മോശം കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം നടത്താന്‍ സേനക്ക് സാധിച്ചില്ല.
ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍, വിദഗ്ധ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ കപ്പലിലുണ്ടെന്ന് പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.
തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കൊടുങ്കാറ്റിനും കനത്ത മഴക്കും കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."