HOME
DETAILS
MAL
വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി
backup
December 08 2016 | 05:12 AM
കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഹൈക്കോടതി തള്ളി. പദവിയിലിരിക്കെ ലീവ് എടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതിലെ ചട്ടലംഘനം അന്വേഷിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി സിബിഐ നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിന് അനുകൂലമായ നിലപാടാണ് എടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."