മഅ്ദനിയുടെ നീതി ആവശ്യപ്പെട്ട് പി.ഡി.പി കര്‍ണാടക ബഹുജന മാര്‍ച്ച്
മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് പൂന്തുറ സിറാജ്
കണ്ണൂര്‍: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജീവന് രക്ഷിക്കുക, നീതി നല്‍കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു പി.ഡി.പിയുടെ നേതൃത്വത്തില്‍ കര്‍ണാടക നിയമസഭയിലേക്കു കാല്‍നടയായി ബഹുജന മാര്‍ച്ചു സംഘടിപ്പിക്കുമെന്നു പി.ഡി.പി വര്‍ക്കിങ് ചെയര്മാന് പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യാവകാശ ദിനമായ 10ന് 'ജീവന് തരാം മഅ്ദനിയെ തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന മാര്‍ച്ച് വയനാട് മുത്തങ്ങയില്‍ രാവിലെ 10ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായ ഇടപെടല്‍ നടത്താന്‍ പോലും ഭരണകൂടം തയാറായില്ലെന്നും നീതിന്യായ സംവിധാനം നോക്കുകുത്തിയാവുകയാണെന്നുംപൂന്തുറ സിറാജ് ആരോപിച്ചു. വൈസ് ചെയര്മാന് സുബൈര്‍ സബാഹി, ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍, ജില്ലാ സെക്രട്ടറി സി.എച്ച് മുനീര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."