ആദിവാസി യുവതികള്‍ ഉള്‍വനത്തില്‍ പ്രസവിച്ചു പരിശോധിക്കാന്‍ തണ്ടര്‍ബോള്‍ട്ട് സുരക്ഷയില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി
കരുളായി: ഉള്‍വനത്തില്‍ പ്രസവിച്ച ആദിവാസി യുവതികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണം. ഗ്രാമപഞ്ചായത്തിലെ മു@ണ്ടക്കടവ് ആദിവാസി കോളിയിലെ ഗീതമോഹനന്‍, മാഞ്ചീരി പൂച്ചപ്പാറയിലെ കാട കരിയന്‍ എന്നിവരാണ് കഴിഞ്ഞദിവസം ഉള്‍ക്കാട്ടില്‍ പ്രസവിച്ചത്.
വിവരമറിഞ്ഞ ആരോഗ്യപ്രവര്‍ത്തകര്‍ പൂക്കോട്ടുംപാടം പൊലിസില്‍ വിവരമറിയിക്കുകയും സബ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശാനുസരണം പൊലിസും തണ്ട@ര്‍ബോള്‍ട്ട് സംഘവും കോളനിയിലെത്തുകയുമായിരുന്നു. പൂച്ചപ്പാറയിലെ കാടകരിയന്‍ ദമ്പതിമാരുടെ കുഞ്ഞിനും പരിചരണം നല്‍കി. ഗീതാമോഹന്റെ മൂന്നാമത്തെ പ്രസവമാണിത്. ഇവരുടെ പെണ്‍കുഞ്ഞ് 2.9 കിഗ്രാം തൂക്കവുമു@ണ്ട്.
മൂന്നു പ്രസവങ്ങളും വനത്തില്‍തന്നെയായിരുന്നു. കാടകരിയന്റെ അഞ്ചാമത്തെ പെണ്‍കുട്ടിയാണിത്. 2.7 കി ഗ്രാം തൂക്കമു@് കുഞ്ഞിന്. ര@ണ്ടുകുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പും നല്‍കി. കരുളായി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. റിയാസ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ. രാജലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സുനില്‍കുമാര്‍, ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് കെ. കമ്മത്ത്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിഷ കെ, പൊലിസ്, തണ്ടണ്ടര്‍ബോള്‍ട്ട് എന്നിവരാണ് സംഘത്തിലുണ്ട@ായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."