'വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം'
മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടു ചിലര്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ്.
സംഘടനയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുവെന്നതു വസ്തുതയാണ്. 2009നു ശേഷം 2016 ഓഗസ്റ്റ് 12 വരെ സംഘടനയുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കിയിരുന്നില്ല. സംഘടനയുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കുന്നതിനായി 2013, 2014 വര്‍ഷത്തില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും പരിഗണിച്ചില്ല. നസ്‌റുദ്ദീന്‍ വിഭാഗം രജിസ്ട്രാറെ കബളിപ്പിച്ച് വ്യാജ രേഖകള്‍ ചമച്ച് സംഘടനയുടെ രജിസ്‌ട്രേഷന്‍ പുതുക്കി വാങ്ങുകയായിരുന്നെന്നും സംഘടനയുടെ സര്‍വാധികാരി തങ്ങള്‍ മാത്രമാണെന്ന നസ്‌റുദ്ദീന്‍ വിഭാഗത്തിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
പുതുക്കിയ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തിരുന്നു. പ്രശ്‌നം കോടതിയുടെ പരിഗണനയിലായിരി ക്കെ കബളിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും യോഗം അറിയിച്ചു. നേതാക്കളായ ഇ.കെ ചെറി, മുഹമ്മദ് കുട്ടി റാബി, അക്ബര്‍ഷാ, സലാം വളാഞ്ചേരി, എന്‍.ടി മുജീബ് റഹ്മാന്‍, റഫീഖ് പരപ്പനങ്ങാടി, ബാബു കാരശ്ശേരി, രായിന്‍കുട്ടി ഹാജി, പ്രമോദ് അരിയല്ലൂര്‍, ബഷീര്‍ വേങ്ങര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."