ഹരിതകേരളാ മിഷന്; ജില്ലാതല ഉദ്ഘാടനം ഇന്ന് വളാഞ്ചേരിയില്‍
മലപ്പുറം: നവകേരളാ മിഷന് പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ഹരിത കേരളാ മിഷന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു ജില്ലയില്‍ തുടക്കമാകും. പദ്ധതിയുടെ ഭാഗമായി ശുചിത്വം, മാലിന്യ സംസ്കരണം, കൃഷിവികസനം, ജലസംരക്ഷണം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍നല്‍കിയുള്ള വിവിധ പ്രവര്‍ത്തനങ്ങളാണ് തുടങ്ങുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുജനപങ്കാളിത്തത്തോടെ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ജില്ലാതല ഉദ്ഘടാനം ഇന്നു രാവിലെ ഒന്പതിനു വളാഞ്ചേരി നഗരസഭയില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിക്കും. കാവുംപുറം അങ്ങാടിയില്‍ നടക്കുന്ന ചടങ്ങില്‍ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുക്കും. മലപ്പുറത്തെ സമ്പൂര്‍ണ മഴക്കുഴി ജില്ലയായി മന്ത്രി പ്രഖ്യാപിക്കും. കാവുപുറം വായനശാലയുടെ പൊതു കിണര്‍ റീചാര്‍ജിങ് പദ്ധതി ഉദ്ഘാടനവും നടക്കും.
ജില്ലയില്‍ നാലര ലക്ഷം മഴക്കുഴികളാണ് അയല്‍ക്കൂട്ടങ്ങള്‍ വഴി പൂര്‍ത്തീകരിച്ചിരിക്കുന്നത്. രാവിലെ 10ന് കുറ്റിപ്പുറം മിനി പമ്പയില്‍ തടയണ നിര്‍മാണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. രാവിലെ 11ന് കോട്ടക്കല്‍ നഗരസഭയില്‍ തുടങ്ങുന്ന കിണര്‍ റീചാര്‍ജിങ് പദ്ധതി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 1,110 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നതിനുള്ള നടപടികള്‍ വളാഞ്ചേരി മൈലാടിയില്‍ ഇന്നു തുടക്കം കുറിക്കും. പരിപാടിയുടെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയില്‍ സ്വാപ്പ് ഷോപ്പ് തുടങ്ങും.
വളാഞ്ചേരി നഗരസഭയില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ തിരുമംഗലത്ത് മനയ്ക്കിലെ പാപ്പനശ്ശേരി കാവ് സംരക്ഷണ പ്രവൃത്തികള്‍ ഇന്നു തുടങ്ങും. ജൈവവേലി നിര്‍മാണം, വൃക്ഷത്തൈ നടല്‍ എന്നിവയ്ക്കും തുടക്കംകുറിക്കും. താനൂര്‍ നഗരസഭയില്‍ റിസോഴ്സ് റിക്കവറി സെന്റര്‍ ഉദ്ഘാടനം ചെയ്യും. കോട്ടക്കല്‍ നഗരസഭയില്‍ കിണര്‍ റീചാര്‍ജിങും മലപ്പുറം നഗരസഭയില്‍ ലഹരി വിമുക്ത കാംപയിനും തുടക്കമാകും.
വൈകിട്ട് ആറിനു കോട്ടക്കുന്നില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. ജില്ലാകലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."