കടല്‍ക്കലി; ഇറാന്‍ പത്തേമാരി ആങ്കറിങ് തകര്‍ത്ത് കടലില്‍
വിഴിഞ്ഞം: മഴ ശക്തമായ ശേഷം ആരംഭിച്ച കടല്‍ക്കലി അടങ്ങുന്നില്ല. ശക്തമായ തിരയില്‍ ആടി ഉലഞ്ഞ ഇറാന്‍ പത്തേമാരി ആങ്കറിങ് തകര്‍ത്ത് കടലിലേക്ക് പാഞ്ഞു. തുറമുഖ മൗത്തില്‍ ആങ്കര്‍ ചെയ്തിരുന്ന മറ്റൊരു ബോട്ടിന്റെ കയറില്‍ കുടുങ്ങിയതിനാല്‍ ഇറാന്‍ ബോട്ട് ഉള്‍കടലിലേക്കു പോയില്ല. സുരക്ഷിതമായി കെട്ടി നിര്‍ത്താനുള്ള തീരദേശ പൊലിസിന്റെയും മറൈന്‍എന്‍ഫോഴ്‌സ് മെന്റിന്റെയും ശ്രമം രാത്രി വൈകിയും തുടരുകയാണ്.തീരദേശ പൊലിസിന്റെ പെട്രോള്‍ ബോട്ടില്‍ കെട്ടി വലിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട പത്തേമാരി ഇടിച്ച് ഒരു സര്‍വേ ബോട്ടിന് നേരിയ കേടുപാടുമുണ്ടായി.
സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയ അതിലുണ്ടായിരുന്ന ഇറാന്‍കാര്‍ക്ക് നാട്ടില്‍ പോകനായെങ്കിലും ബോട്ട് കോടതിയുടെ പരിഗണനയിലാണ്. ലേലത്തില്‍ വച്ചിരിക്കുകയാണെന്ന് പറയപ്പെടുന്ന ബോട്ടിന്റെ സംരക്ഷണ ചുമതലയുള്ള തീരദേശ പൊലിസിന് ഇറാന്‍ ബോട്ട് തലവേദനയായി മാറിയിരിക്കുകയാണ്. മത്സ്യബന്ധന സീസണ്‍ തുടങ്ങാറായാതോടെ അന്യസ്ഥലങ്ങളില്‍ നിന്നും വള്ളങ്ങള്‍ എത്തി തുടങ്ങി. ആയിരക്കണക്കിന് വള്ളങ്ങള്‍ നക്കൂരമിടുന്ന തുറമുഖത്ത് പത്തേമാരി കയറ് പൊട്ടിച്ച് പോകുന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രശ്ങ്ങള്‍ ഉണ്ടാക്കുമോ എന്ന ആശങ്കയിലാണ് കോസ്റ്റല്‍ പൊലിസ്.
ആങ്കറിങ് തകര്‍ക്കുന്ന ബോട്ട് വള്ളങ്ങളില്‍ തട്ടി നഷ്ടമുണ്ടായാല്‍ ക്രമസമാധാനത്തെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ബോട്ട് സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നു ഉന്നതരോട് ആവശ്യപ്പെട്ടിട്ടും പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്ത മഴയില്‍ വെള്ളം കയറി താഴാറായ ബോട്ടില്‍നിന്ന് മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റി സുരക്ഷിതമായി മാറ്റുന്നതിനിടയിലാണ് കെട്ടപൊട്ടി പോയത്.
കഴിഞ്ഞദിവസം മഴവെള്ള പാച്ചിലില്‍ ഒലിച്ചു പോയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ബാക്കി മണല്‍ കൂനകളുടെ സംരക്ഷണത്തിനായി മണല്‍ ചാക്കുകള്‍ തീരത്ത് അടുക്കി വയ്ക്കുന്ന ജോലികള്‍ അധികൃതര്‍ ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."