അനധികൃത രാസവള-കീടനാശിനി വില്‍പനക്കെതിരേ നടപടി ഊര്‍ജിതം
തിരുവനന്തപുരം: അനധികൃതമായി രാസവളങ്ങളും കീടനാശിനികളും വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരായ നടപടി കൃഷി വകുപ്പ് ഊര്‍ജിതമാക്കി. ഇതിനായി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. നിയമം ലംഘിച്ച് നിരവധി സ്ഥാപനങ്ങള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടികള്‍ ആരംഭിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളില്‍ വ്യാപകമായ നിയമലംഘനമാണ് കണ്ടെത്തിയത്. ചില സ്ഥാപനങ്ങള്‍ വളവും കീടനാശിനിയും വില്‍ക്കാനുള്ള ലൈസന്‍സുകളുടെ കാലാവധി അവസാനിച്ചിട്ടും അവ പുതുക്കാതെ വില്‍പന തുടരുന്നതായും പരിശോധനയില്‍ കണ്ടെണ്ടത്തി. ചില സ്ഥാപനങ്ങള്‍ ലൈസന്‍സില്‍ തിരിമറി നടത്തിയതായും സ്റ്റോക്ക് രജിസ്റ്ററില്‍ കൃത്യത പാലിക്കാത്തതും കൃഷി വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായി.കാഷ് ബില്‍ നിശ്ചിത ഫോറത്തില്‍ സൂക്ഷിക്കാതിരിക്കുന്നതടക്കം 1968ലെ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരം ശിക്ഷാര്‍ഹമായ പിഴവുകള്‍ വരുത്തിയ സ്ഥാപനങ്ങളുമുണ്ട്.
നിയമപ്രകാരം രാസവളവും കീടനാശിനിയും വില്‍ക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ അവയുടെ വില്‍പന നടത്തുന്നുമുണ്ട്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് ഇവരുടെ കച്ചവടം.
1985ലെ രാസവള നിയന്ത്രണ ഉത്തരവിന്റെ പരിധിയില്‍ പെടുത്തിയ എല്ലുപൊടിയുടെ വില്‍പന ലൈസന്‍സില്ലാതെ വ്യാപകമായി നടക്കുന്നുണ്ട്. വയനാട് ജില്ലയില്‍ ചിലര്‍ നിയന്ത്രിത കീടനാശിനികള്‍ കൃഷി ഓഫിസറുടെ കുറിപ്പടിയില്ലാതെ വ്യാപകമായി വില്‍ക്കുന്നു. ഇവര്‍ കര്‍ണാടകയിലേക്കും വില്‍പന വ്യാപിപ്പിച്ചിട്ടുണ്ട്. ചില്ലറ വില്‍പന ലൈസന്‍സ് മാത്രമുള്ള ചിലര്‍ മൊത്ത വ്യാപാരം നടത്തുന്നതായും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ രാസവളങ്ങളുടെയും കീടനാശിനികളുടെയും വില്‍പന 30 ദിവസത്തോളം നിരോധിച്ചുകൊണ്ടണ്ട് റീജിയണല്‍ സ്‌ക്വാഡ് നമ്പര്‍ നാല് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തും. ന്യൂനതകള്‍ പരിഹരിക്കാത്ത പക്ഷം ഡിപ്പോകള്‍ സ്ഥിരമായി അടയ്ക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."