HOME
DETAILS
MAL
'പൊലിസ് ഇരട്ടനീതി നടപ്പാക്കുന്നു'
backup
December 08 2016 | 22:12 PM
വടകര: രാഷ്ട്രീയപാര്‍ട്ടികള്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ പേരെഴുതുന്നതുമായി ബന്ധപ്പെട്ട് പൊലിസ് ഇരട്ടനീതി നടപ്പാക്കുകയാണെന്ന് റവല്യൂഷണറി യൂത്ത് കുറ്റപ്പെടുത്തി. ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളി റോഡില്‍ റവല്യൂഷണറി എഴുതിയ ഇലക്ട്രിക് പോസ്റ്റുകള്‍ കഴിഞ്ഞദിവസം എടച്ചേരി പൊലിസ് എത്തി കരിയോയില്‍ ഒഴിച്ചിരുന്നു. ഇതിനെതുടര്‍ന്ന് മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ എഴുതിയ പോസ്റ്റുകളും മായ്ക്കണമെന്ന് റവല്യൂഷണറി പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റവല്യൂഷണറിയുടെ പോസ്റ്റുകള്‍മാത്രമാണ് പൊലിസ് മായ്ച്ചത്. ഇത് ഇരട്ടനീതിയാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി. എല്ലാ പോസ്റ്റുകളും മായ്ക്കണമെന്ന് പൊലിസിനോട് ആവശ്യപ്പെടുമെന്നും റവല്യൂഷണറി യൂത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."