ഉളിക്കലില്‍ ആറു കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍
ഇരിട്ടി: ഉളിക്കലില്‍ ആറു കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി. കണ്ണൂര്‍ ആദികടലായി സ്വദേശികളായ പല്ലേല്‍ ഹൗസില്‍ അബ്ദുള്‍ ഗഫൂര്‍(33), മഠത്തില്‍ ഹൗസില്‍ ഷിജാസ്(26) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള പൊലിസ് പിടികൂടിയത്. ഇന്നലെ രാവിലെ ഉളിക്കല്‍ ബസ്റ്റാന്റില്‍ വച്ചാണ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവുമായി ഇവര്‍ പിടിയിലാവുന്നത്. ബംഗളൂരുവിലെ അന്തര്‍ സംസ്ഥാന കടത്തു സംഘത്തില്‍ നിന്നാണ് ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടു വരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടിട്ടുണ്ട്. പത്തു കിലോ കഞ്ചാവാണ് കേരളത്തിലേക്ക് കടത്തിയത്. ഇതില്‍ നാലു കിലോ ടൗണുകളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തി. ബാക്കി ആറ് കിലോ മറ്റ് സ്ഥലങ്ങളിലേക്ക് വിലപനക്കായി കൊണ്ടുപോകുമ്പോഴാണ് പൊലിസ് പിടിയിലാവുന്നത്. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘമാണ് പിടിയിലായത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഇവരുടെ പേരില്‍ നാലു കേസുകള്‍ വിവിധ പൊലിസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് കേസുകളില്‍ ഇവര്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റു രണ്ടു കേസുകള്‍ വിചാരണയിലാണ്. ഉളിക്കല്‍ എസ്.ഐ അനന്തകൃഷണന്‍, ജില്ലാ പൊലിസ് മേധാവിയുടെ ഷാഡോ പൊലിസ് അംഗങ്ങളായ റജി സ്‌കറിയ, അജിത്ത്, മഹേഷ്, ജാബിര്‍, സുകേഷ്, നിധിന്‍, ബിജുലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരെ വടകര എന്‍.ടി.പി.സി കോടതിയില്‍ ഹാജരാക്കി. കഞ്ചാവിനെ കുറിച്ചും മയക്കു മരുന്നിനെകുറിച്ചും വിവരം ലഭിക്കുന്നവര്‍ 9497990140 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."