അച്ഛന്റെ മരണം മകന്റെ മര്‍ദ്ദനമേറ്റെന്ന് നാട്ടുകാര്‍
കയ്പമംഗലം: പെരിഞ്ഞനത്ത് 62 കാരന്റെ മരണം മകന്റെ മര്‍ദ്ദനമേറ്റന്ന് നാട്ടുകാരുടെ പരാതി.ഇതേ തുടര്‍ന്ന് പൊലിസ് സംസ്കാര ചടങ്ങുകള്‍ തടഞ്ഞു.
ഇന്നലെ രാവിലെ 11 മണിയോടെ പെരിഞ്ഞനം കോവിലകം കിഴക്കാണ് സംഭവം. വെങ്കിടങ്ങില്‍ വീട്ടില്‍ ചന്ദ്രപാലന്റെ സംസ്കാരമാണ് പൊലിസ് തടഞ്ഞത്. കഴിഞ്ഞ നവംബര്‍ 28ന് തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ട ചന്ദ്രപാലനെ നാട്ടുകാരാണ് ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. ഈ സമയം മകന് ചന്ദ്രപാലനെ മര്‍ദ്ദിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ഒരാഴ്ച ആശുപത്രിയില്‍ കിടന്ന ചന്ദ്രപാലന്‍ ബുധനാഴ്ച വൈകീട്ട് മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലിസ് എത്തിയത്. മതിലകം എസ്.ഐ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."