പച്ചക്കറി ഉല്‍പാദനത്തില്‍ രണ്ടുവര്‍ഷത്തിനകം സ്വയം പര്യാപ്തത: മന്ത്രി സുനില്‍കുമാര്‍
തിരുവനന്തപുരം: പച്ചക്കറി ഉല്‍പാദനത്തില്‍ കേരളം രണ്ടുവര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തമാകുമെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍.
അതിന് കൂട്ടായ പരിശ്രമങ്ങള്‍ ആവശ്യമാണെന്നും എല്ലാവരും ഏതെങ്കിലും തരത്തില്‍ ഭക്ഷ്യോല്‍പന്ന പ്രക്രിയയുടെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്റെ നെടുമങ്ങാട് താലൂക്ക്തല ഉദ്ഘാടനം പൂവത്തൂര്‍ തുമ്പോടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഇക്കാലയളവില്‍ കേരളത്തെ സമ്പൂര്‍ണ ജൈവ പച്ചക്കറി ഉല്‍പാദന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. പച്ചക്കറിയില്‍ മാത്രമല്ല നെല്ലുല്‍പാദനത്തിലും തിരിച്ചു പോക്ക് അനിവാര്യമാണ്്്. പതിമൂന്ന് ് ലക്ഷം ഹെക്ടര്‍ നെല്‍വയലുകളുണ്ടായിരുന്നത് ഒന്നരലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങി. മൂന്ന് ലക്ഷം ഹെക്ടര്‍ സ്ഥലത്തേക്ക് നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും നിലവിലെ അഞ്ച് ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് ഉല്‍പാദനം ഇരട്ടിയാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
പൂവത്തൂര്‍ തുമ്പോട് ക്ഷേത്രപരിസരത്തെ 75 സെന്റ് തരിശുനിലത്തെ വിവിധ കാര്‍ഷിക പ്രവൃത്തികള്‍ കാര്‍ഷിക ദീപം തെളിച്ചും തൈനട്ടും മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വഹിച്ചതോടെ താലൂക്ക്് തല ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. നഗരസഭയുടെ കാര്‍ഷിക കര്‍മസേനാംഗങ്ങളുടെ പരിശീലനപരിപാടിയുടെ ഉദ്ഘാടനവും കിണര്‍ റീചാര്‍ജിങിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ എം.എല്‍.എ മാരായ സി. ദിവാകരന്‍, ഡി.കെ. മുരളി, നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, വൈസ് ചെയര്‍പേഴ്്‌സണ്‍ ലേഖാ വിക്രമന്‍, കൗണ്‍സിലര്‍മാരായ ഗീതാജയന്‍, ജി.എസ്. ബിന്ദു, എം.എസ്. ബിനു, ബി. ഗീത, നെടുമങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, അംഗങ്ങളായ പി. ഹരികേശന്‍, ആര്‍. മധു, ടി.ആര്‍. സുരേഷ്‌കുമാര്‍, ഗീതാകുമാരി. കെ, റഹിയാനത്ത് ബീവി, നഗരസഭാ സെക്രട്ടറി എസ്. ജഹാംഗീര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ മിനി കെ. രാജന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ് ലാലി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."