കൊണ്ടോട്ടിയില്‍ അമിതവില താലൂക്ക് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
കൊണ്ടോട്ടി: കൊണ്ടോട്ടി അങ്ങാടിയില്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. താലൂക്ക് സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയ്ക്കു വിവിധ കടകളിലായി വ്യത്യസ്ത വില ഈടാക്കുന്നതായാണ് പരാതി ഉയര്‍ന്നത്. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ്, മേലങ്ങാടി റോഡ്, തങ്ങള്‍സ് റോഡ്, ബൈപാസ് എന്നിവിടങ്ങളിലെ അന്‍പതോളം കടകളില്‍ പരിശോധന നടത്തി.
ഇതില്‍ നാല്പതോളം കടകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. പരിശോധന നടത്തിയ കടകളില്‍ ഭൂരിഭാഗം ഇടങ്ങളിലും വിലനിലവാരം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടത്തെി. ഇവ പരിഹരിക്കാന്‍ വ്യാപാരികള്‍ക്കു നിര്‍ദേശം നല്കി.
ലൈസന്‍സില്ലാത്ത കട ഉടമകള്‍ക്ക് ഉടന്‍ പുതുക്കുന്നതിനും നിര്‍ദേശം നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സപ്ലൈ ഓഫിസര്‍ പറഞ്ഞു.
റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ സി. ആരിഫ, സി.കെ മുരുകാനന്ദന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."