സമ്പൂര്‍ണ കിണര്‍ റീചാര്‍ജ്; ആദ്യ നഗരസഭയാകാന്‍ കോട്ടക്കല്‍
കോട്ടക്കല്‍: സംസ്ഥാനത്ത് സമ്പൂര്‍ണ കിണര്‍റീചാര്‍ജ് പദ്ധതി നടപ്പിലാക്കുന്ന ആദ്യ നഗരസഭയാകാന്‍ കോട്ടക്കല്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ നഗരസഭയിലെ 400 വീടുകളില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിക്കും. നഗരസഭ 5,000 രൂപയും ഗുണഭോക്താവ് 7,000രൂപയും വഹിക്കണം. വീടിന്റെ മേല്‍ക്കൂരയില്‍ പതിക്കുന്ന മഴവെള്ളം ശേഖരിച്ച് പൈപ്പ് വഴി കിണറുലകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ജലശോഷണം തടഞ്ഞ് ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണുകയാണ് ലക്ഷ്യം.
വിവിധ വാര്‍ഡുകളില്‍നിന്ന് ലഭിച്ച അപേക്ഷ അനുസരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്.
കണ്ണൂര്‍ പരിയാരത്ത് പ്രവവര്‍ത്തിക്കുന്ന 'സുസ്ഥിര' എന്ന സംഘടനയുടെ സഹകരണത്തോടെയാണ് നടത്തിപ്പ്. ഇന്ന് ഉച്ചക്ക് രണ്ടിന് ഗവ. രാജാസ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പി അബ്ദുസമദ് സമദാനി മുഖ്യാതിഥിയാകും. രാജാസ് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."