എടരിക്കോട് ടെക്സ്റ്റയില്‍സ്: സര്‍ക്കാര്‍ നിസംഗത വെടിയണം
കോട്ടക്കല്‍: എടരിക്കോട് ടെക്സറ്റയില്‍സ് പൂട്ടിക്കിടന്നിട്ട് ഒന്നര മാസമായിട്ടും തുറന്നുപ്രവര്‍ത്തിക്കുവാന്‍ വേണ്ട ധനസഹായമോ നടപടിയോ സര്‍ക്കാരിന്റെ ഭാഗത്ത്നിന്നുണ്ടാകാത്തതില് എടരിക്കോട് ടെക്സ്റ്റയില്‍സ് എംപ്ലോയീസ് ഓര്ഗനൈസേഷന് മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗം ആശങ്ക രേഖപ്പെടുത്തി.
കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതിനുപുറമെ ശമ്പളത്തില്‍നിന്നു പിടിച്ച കുടിശ്ശിക 5 കോടി രൂപ വേറെയുമുണ്ട്. മില്‍ തുറക്കുന്നതിനുള്ള അടിയന്തിരനടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് പൊട്ടിപ്പാറ അധ്യക്ഷനായി. ഭാരവാഹികള്‍: അബ്ദുറഹ്മാന് രണ്ടത്താണി (പ്രസിഡന്റ്), സിദ്ധീഖ് പൊട്ടിപ്പാറ (വര്. പ്രസിഡന്റ്), ടി.സി അബൂബക്കര്‍, വി.പി കുഞ്ഞാലി, കെ മൊയ്തീന്‍കുട്ടി (വൈസ് പ്രസിഡന്റ്), സിദ്ദീഖ് താനൂര്‍ (ജന.സെക്രട്ടറി), പി.കെ ഷാഫി, ടി അലി, കെ ഷൗക്കത്തലി (ജോ. സെക്രട്ടറി), പി മൂസക്കുട്ടി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."