കേബിള്‍കുഴിയില്‍ വീണ് ആനക്കുട്ടി ചരിഞ്ഞു
കരുളായി: കരുളായി വനത്തിലെ മുണ്ട@ക്കടവില്‍ വൈദ്യുതിയുടെ കേബിളിടുന്നതിനായി കീറിയ കുഴിയില്‍വീണ് ആനക്കുട്ടി ചരിഞ്ഞു. കരുളായി ഫോറസ്റ്റ് റെയ്ഞ്ചിലെ പടുക്ക സ്റ്റേഷന് പരിധിയിലെ മുണ്ട@ക്കടവ് കോളനിക്കു സമീപത്താണ് മൂന്നുമാസം പ്രായമുള്ള ആനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ ക@ണ്ടത്.
ആനക്കൂട്ടം ഇതുവഴി സഞ്ചരിക്കുന്നതിനിടെയാണ് ആനക്കുട്ടി കുഴിയില്‍ വീണ്ടണത്. കൂടെയു@ണ്ടായിരുന്ന ആനകള്‍ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുഴിയില്‍നിന്നു കോരിയിട്ട മണ്ണ് വീണാണ് ആനക്കുട്ടി ചരിഞ്ഞത്. ആനക്കുട്ടിയെ ആനകള്‍ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളും സമീപത്തുണ്ട@ായിരുന്നു. വനപാലകര്‍ വന്ന് ആനക്കുട്ടിയെ പുറത്തെടുത്തു. മൂത്തേടം വെറ്ററിനറി സര്ജന് സജി തോപ്പില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
തുടര്‍ന്നു വനത്തില്‍ സംസ്കരിച്ചു. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ കെ. സജി, കരുളായി റെയ്ഞ്ച് ഓഫിസര്‍ കെ. അഷ്റഫ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരായ കെ.വി ബിജു, ഡി. ഹരിലാല്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."