HOME
DETAILS
MAL
ഫൈസലിന്റെ കുടുംബത്തിന് പൂക്കോട്ടൂര്‍ കനിവിന്റെ സഹായഹസ്തം
backup
December 09 2016 | 04:12 AM
തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ കുടുംബത്തിനു പിന്തുണയുമായി പൂക്കോട്ടൂര്‍ 'കനിവ് ' ചാരിറ്റബിള്‍ ട്രസ്റ്റും രംഗത്തെത്തി. കുടുംബത്തിന്റെ സംരക്ഷണത്തിനായി ഒരു ലക്ഷം രൂപയുടെ ധനസഹായമാണ് ട്രസ്റ്റ് പ്രാഥമികമായി നല്‍കിയത്.
ഇന്നലെ കൊടിഞ്ഞി പള്ളിയില്‍ നടന്ന ചടങ്ങില്‍ ഭാരവാഹികള്‍ തുക ഫൈസല്‍ കുടുംബ സഹായ സമിതി ചെയര്മാന് പി.സി മുഹമ്മദ് ഹാജിക്ക് കൈമാറി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ചെയര്മാന് വി.കെ യൂസുഫ്ഹാജി, സെക്രട്ടറി എം. മൂസക്കുട്ടി, ട്രഷറര്‍ ഇ.കെ സൈതലവി, മഹല്ല് സെക്രട്ടറിമാരായ പത്തൂര്‍ കുഞ്ഞുട്ടി ഹാജി, പി.വി കോമുക്കുട്ടി ഹാജി, സമിതി കണ്‍വീനര്‍ പി. അബ്ദുസ്സലാം, ഹൈദരലി ഫൈസി, സി. അബൂബക്കര്‍ ഹാജി, മമ്മദ് ഹാജി കറുത്തേടത്ത്, ഷമീര്‍ കീയേത്ത്, മജീദ് മൂസ, കെ. ഉസ്മാന്, എം. ഇസ്മാഈല്‍ ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."