രണ്ടേക്കറോളം നെല്ലും വാഴയും കത്തിനശിച്ചു
തേഞ്ഞിപ്പലം: പുതുവായ് പൊറ്റയ്ക്കു സമീപം പാച്ചീരി പാടത്ത് രണ്ടേക്കറോളം നെല്‍കൃഷിയും നേന്ത്രവാഴയും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ചപ്പുചവറുകള്‍ക്ക് ആരോ തീയിട്ടത് ആളിപ്പടരുകയായിരുന്നു.
ഉണങ്ങികരിഞ്ഞ പുല്‍കാടുകള്‍ക്ക് പിടിച്ച തീ നെല്‍ക്കൃഷിയിലേക്കും നേന്ത്രവാഴകളിലേക്കും പടര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ സമീപത്തെ കിണറുകളില്‍നിന്നു വെള്ളം പമ്പ് ചെയ്ത് ചുറ്റുഭാഗവും നച്ചതിനാല് തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നത് നിയന്ത്രിക്കാനായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു മീഞ്ചന്തയില്‍നിന്നു ഫയര്‍ഫോഴ്സ് എത്തിയെങ്കിലും അവരുടെ വാഹനത്തിനു സ്ഥലത്തെത്താന്‍ പറ്റിയില്ല. തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ പച്ച ഓല വെട്ടി തീ തല്ലിക്കെടുത്തി.
എടക്കണ്ടി പ്രഭാകരന്, പി.പി രാമചന്ദ്രന് എന്നിവരുടെ നെല്ലും ചെറുത്ത് ഗോപാലകൃഷ്ണന് നായര്‍, ടി. രാമകൃഷ്ണന് എന്നിവരുടെ നേന്ത്രവാഴകളുമാണ് കത്തിനശിച്ചത്. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ് തോട്ടത്തില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."