ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു
കൊണ്ടോട്ടി: ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിനു വിധേയമായിക്കൊണ്ടിരിക്കുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു. കൊട്ടുക്കര സ്വദേശി അമ്പാട്ട് നസീര്‍ (35) ആണ് വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സഹായം തേടുന്നത്.
പിതാവ് നേരത്തെ മരണപ്പെട്ട നസീറിന്റെ കുടുംബം ഉമ്മയും ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്നതാണ്. ഓട്ടോ ഡ്രൈവറായിരുന്ന നസീറിന്റെ ചെറിയ വരുമാനംവഴിയായിരുന്നു കുടുംബം ജീവിച്ചിരുന്നത്. ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിയ്‌വക്കല്‍ അനിവാര്യമായിരിക്കേ എറണാകുളം ലാച്ച്വര്‍ ഹോസ്പിറ്റലില്‍ ചികിത്സ നടന്നുവരികയാണ്. ഇതിലേക്കവശ്യമായ ഭീമമായ തുക കണ്ടെത്തല്‍ കുടുംബത്തിന് അസാധ്യമായതിനാല്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുകയും കൊണ്ടോട്ടി വിജയാ ബാങ്ക് ശാഖയില്‍ 202001011003633(ഐ.എഫ്.സി കോഡ് വി.ഐ.ജെ.ബി 0002020) എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ചെക്ക്, ഡ്രാഫ്റ്റ് എന്നിവ മേല്‍ പറഞ്ഞ അക്കൗണ്ട് നമ്പറോടെ വിജയാ ബാങ്ക് കൊണ്ടോട്ടി, കുറുപ്പത്ത് ബ്രാഞ്ച് എന്ന പേരില്‍ അമ്പാട്ട് നസീര്‍ ചികിത്സാ സഹായ കമ്മിറ്റി, കൊട്ടുക്കര, പി.ഒ കൊണ്ടോട്ടി, 673638, മലപ്പുറം ജില്ല എന്ന വിലാസത്തില്‍ അയക്കാം. ഫോണ്‍: 9447111437
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."