HOME
DETAILS
MAL
ഇരട്ട ബലാത്സംഗക്കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി
backup
December 09 2016 | 04:12 AM
പെരിന്തല്‍മണ്ണ: ഇരട്ട ബലാത്സംഗക്കേസിലെ പ്രതി കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിലാണ് പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേകര റജീബ് (32) കീഴടങ്ങിയത്. 2012 മുതല്‍ 2014വരെ കാലയളവില്‍ നിരന്തരം സഹോദരിമാരെ പീഡിപ്പിച്ചതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 24ന് പെരിന്തല്‍മണ്ണ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിനു ശേഷം പ്രതി ഒളിവില്‍ താമസിച്ചു പല തവണ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവ് ശേഖരിച്ച് മഞ്ചേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കി ഈ മാസം 17വരെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."