വിദ്യാര്‍ഥി സംഘര്‍ഷം: മലപ്പുറം ഗവ. കോളജില്‍ നിരാഹാര സമരം തുടങ്ങി
മലപ്പുറം: മലപ്പുറം ഗവ. കോളജിലെ യൂനിയന്‍ റൂം തല്ലിത്തകര്‍ത്തവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു കോളജ് യൂനിയന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇരു വിഭാഗം വിദ്യാര്‍ഥികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ യൂനിയന്‍ റൂം തല്ലിത്തകര്‍ത്തത്.
യൂനിയന്‍ റൂമിന്റെ വൈദ്യുതി ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ജനല്‍ചില്ല് എന്നിവ അക്രമത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. എം.എസ്.എഫിന്റെ നേതൃത്വത്തിലാണ് നിലവില്‍ കോളജ് യൂനിയന്‍ ഭരണം നടക്കുന്നത്. യൂനിയന്റെ മികച്ച പ്രവര്‍ത്തനങ്ങളില്‍ പ്രകോപിതരായവരാണ് അക്രമത്തിനു പിന്നിലെന്നും മാരഗായുധങ്ങളുമായി യൂനിയന്‍ പ്രവര്‍ത്തനം തടസപ്പെടുത്തുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ ആരോപിച്ചു.
തിങ്കളാഴ്ച നടന്ന അക്രമത്തെ തുടര്‍ന്നു കോളജിന് പ്രിന്‍സിപ്പല്‍ രണ്ടു ദിവസം അവധി നല്‍കിയിരുന്നു. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും അക്രമികള്‍ക്കെതിരേ യാതൊരു നടപടിയും ഉണ്ടായില്ലെന്നാരോപിച്ചാണ് യൂനിയന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ നിരാഹാര സമരം തുടങ്ങിയത്. അതേസമയം അക്രമം തുടങ്ങിയത് എം.എസ്.എഫാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ കോളജില്‍ പ്രകടനം നടത്തി.
യൂനിയന്‍ ഓഫിസ് തകര്‍ത്ത വിദ്യാര്‍ഥികളെ കോളജില്‍നിന്നു പുറത്താക്കുക, യൂനിയനു വന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുക, അക്രമത്തിന്റെ സി.സി ടിവി ദൃങ്ങള്‍ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ഓഫിസിനു മുന്നില്‍ സമരം നടത്തുന്നത്. അക്രമത്തില്‍ പങ്കാളികളായ ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കാമെന്ന് കോളജ് കൗണ്‍സില്‍ അറിയിച്ചി്ട്ടുണ്ട്. നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥികളെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, അംഗം സറീന ഹസീബ് എന്നിവര്‍ സന്ദര്‍ശിച്ചു. നിരാഹാര സമരം ഇന്നും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."