HOME
DETAILS

1,110 ഏക്കര്‍ ഇനി ജൈവകൃഷിക്ക്; മലപ്പുറം സമ്പൂര്‍ണ മഴക്കുഴി ജില്ലയായി

  
backup
December 09 2016 | 04:12 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-1110-%e0%b4%8f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%9c%e0%b5%88

വളാഞ്ചേരി: ജലവിഭവങ്ങളുടെ സംരക്ഷണവും മാലിന്യസംസ്‌കരണവും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനവും മുഖ്യലക്ഷ്യമാക്കി കേരളത്തിന്റെ സമഗ്രവികസനത്തിനു സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരി നഗരസഭയിലെ കാവുംപുറത്ത് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍വഴി നാലര ലക്ഷം മഴക്കുഴി നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി മലപ്പുറത്തെ സമ്പൂര്‍ണ മഴക്കുഴി ജില്ലയായി മന്ത്രി പ്രഖ്യാപിച്ചു. മഴവെള്ളക്കൊയ്ത്തിലൂടെ ഭൂഗര്‍ഭജല സംരക്ഷണം ഉറപ്പാക്കുന്നതിനു തൊഴുവാനൂര്‍ ഇ.എം.എസ് വായനശാലയുടെ പൊതുകിണര്‍ റീചാര്‍ജിങ് പദ്ധതി ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.


പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ അമിത് മീണ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, വളാഞ്ചേരി നഗരസഭാ ചെയര്‍പെഴ്‌സണ്‍ എം. ഷാഹിന, വൈസ് ചെയര്‍മാന്‍ കെ.വി ഉണ്ണികൃഷ്ണന്‍, സ്ഥിരംസമിതി അധ്യക്ഷരായ സി. അബ്ദുന്നാസര്‍, സി. രാമകൃഷ്ണന്‍, സി.കെ റുഫീന, ചെങ്കുണ്ടന്‍ ഷെഫീന, കെ. ഫാത്തിമക്കുട്ടി, കൗണ്‍സിലര്‍ ടി.പി അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 1,110 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി ഇറക്കുന്നതിനുള്ള പദ്ധതിക്ക് വളാഞ്ചേരി മൈലാടിയില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോഡിനേറ്റര്‍ ഹേമലത സി.കെ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ജില്ലയിലെ 2,147 വാര്‍ഡുകളിലായി ഓരോ വാര്‍ഡിലും ഇതുവരെ കൃഷി ചെയ്തിട്ടില്ലാത്ത 50 സെന്റ് സ്ഥലം വീതമാണ് കണ്ടെത്തിയിട്ടുള്ളത്. പുതുതായി രൂപീകരിച്ച കൃഷി യൂനിറ്റുകളാണ് കൃഷി ചെയ്യുന്നത്. എല്ലാ വാര്‍ഡുകളിലും ഇന്നലെതന്നെ വിത്തിറക്കി.

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago
No Image

ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

National
  •  3 months ago