വ്യാപാരികള്‍ക്ക് ഒഴിയാന്‍ സമയം അനുവദിക്കും
പാനൂര്‍: വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ള കടകളില്‍ നിന്നു ടൗണിലെ വ്യാപാരികളെ ഒഴിപ്പിക്കുന്നതില്‍ നിയമം അനുവദിക്കുന്ന വഴിയിലൂടെ ആവശ്യമായ സാവകാശം അനുവദിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍ പറഞ്ഞു.
പാനൂരിലെ ഒരു വിഭാഗം വ്യാപാരികള്‍ നേരിടുന്ന കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ നിന്നു വ്യാപാരികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി ജനകീയ സമിതി ഭാരവാഹികള്‍ നല്കിയ നിവേദനത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ബോര്‍ഡംഗങ്ങളായ അഡ്വ.പി.വി സൈനുദ്ദീന്‍, അഡ്വ.ഷറഫുദ്ദീന് എന്നിവരും തങ്ങളുടെ കൂടെ ഉണ്ടായിരുന്നു. ജനകീയ സമിതി ചെയര്മാന് കെ.കെ പ്രേമന്, കണ്‍വീനര്‍ പി.കെ ഷാഹുല്‍ ഹമീദ്, വി സുരേന്ദ്രന് എന്നിവരാണ് നിവേദനം നല്‍കിയത്. വ്യാപാരി സംഘടനാ പ്രതിനിധികളും വഖഫ് ബോര്‍ഡ് ചെയര്മാന് നിവേദനം നല്കി. ജുമഅത്ത് പള്ളിയുടെ അധീനതയിലുള്ള കടകള്‍ നടത്തുന്ന വ്യാപാരികളാണ് ഒഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്. ജനകീയ കമ്മിറ്റി പിരിച്ചുവിട്ട് വഖഫ് ബോര്‍ഡ് നേരിട്ടു ഭരണം ഏറ്റെടുത്തതോടെയാണ് പ്രശ്നം ഉടലെടുത്തത്. വഖഫ് ബോര്‍ഡ് നടപടി മൂലം ടൗണിലെ 83 വ്യാപാരികളാണ് പ്രതിസന്ധിയിലായത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."