എം .എല്‍ എ ഇടപെടണം : ഖമറുദ്ദീന്‍
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സി പി എം നേതൃത്വത്തില്‍ നടന്നു വരുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താന്‍ മണ്ഡലം എം .എല്‍ .എ ഇടപ്പെടണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. ആറങ്ങാടിയിലടക്കമുള്ള സ്ഥലങ്ങളില്‍ ഇന്നലെയും വീടുകള്‍ തകര്‍ക്കപ്പെടുകയാണ്.സാമൂഹിക രാഷ്ട്രീയ അന്തരീക്ഷം തകരാതിരിക്കാനും സമാധാനം പുലരാനും എം.എല്‍.എ നേരിട്ട് ഇടപെടുകയും സമാധന കമ്മറ്റി യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.കഴിഞ്ഞ ദിവസം സി പി എം വ്യാപകമായി ആക്രമങ്ങള്‍ നടത്തിയ ആറങ്ങാടി, അരയില്‍,കുളിയങ്കാല്‍ പരിസര പ്രദേശങ്ങളിലെ വീടുകളും,ലീഗ് ഓഫിസുകളും എം.സി ഖമറുദ്ദീന്‍, ജില്ലാ സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, മുനിസിപല്‍ ലീഗ് പ്രസിഡന്റ് ടി കെ ഇബ്രാഹിം, സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി,ഹാരിസ് ബാവനഗര്‍, മുത്തലിബ് കുളിയങ്കാല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."