ഹരിതസ്വപ്‌നങ്ങളുമായി നാട് കൈകോര്‍ത്തു ഹരിത കേരളം പദ്ധതിക്ക് വന്‍ ജനപങ്കാളിത്തം
കണ്ണൂര്‍: കേരളത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരളം പദ്ധതിക്കു വേണ്ടി നാടൊന്നാകെ കൈകോര്‍ത്തു. വിവിധ സ്ഥലങ്ങളില്‍ മാലിന്യം നീക്കം ചെയ്തും തടയണ നിര്‍മിച്ചും സ്വാപ്‌മേള നടത്തിയുമാണ് നാട്ടുകാര്‍ ഹരിതകേരളമെന്ന ലക്ഷ്യത്തിലേക്ക് ആദ്യചുവട് വച്ചത്.
പെരളശ്ശേരി: പെരളശ്ശേരി പഞ്ചായത്ത് ഹരിത കേരളം പദ്ധതി കെ.കെ നാരയണന്‍ എം.എല്‍.എ മുണ്ടല്ലൂര്‍ കുളം ശുചീകരിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.കെ ചന്ദ്രന്‍ അധ്യക്ഷനായി. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി എടക്കാട് പൊലിസ് സ്റ്റേഷന്‍ മുതല്‍ കുളം ബസാര്‍ വരെയുള്ള ശുചീകരണ പ്രവത്തനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ബി ഹാബിസ് ഉദ്ഘാടനം ചെയ്തു. കടമ്പൂര്‍ പഞ്ചായത്ത് ഹരിത കേരളം പദ്ധതി ആഡൂരിലെ കാവുകുളം ശുചീകരിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍ ഉദ്ഘാടനം ചെയ്തു. തുളസി ചങ്ങാട് അധ്യക്ഷയായി.
മട്ടന്നൂര്‍: ഹരിത കേരളം മിഷന്റെ ഭാഗമായി പുന്നാട് എല്‍.പി സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷിയുടെ നടീല്‍ ഉല്‍സവം സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. കെ രമേശന്‍ അധ്യക്ഷനായി. പുന്നാട് ഈസ്റ്റ് വാര്‍ഡില്‍ നടന്ന എല്ലാര്‍ക്കും വീടെന്ന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.പി അശോകന്‍ ഉദ്ഘാടനം ചെയ്തു. കെ സരസ്വതി അധ്യക്ഷയായി. പാനൂര്‍:ഹരിതകേരളത്തിന്റെ ഭാഗമായി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ശുചീകരണ പ്രവര്‍ത്തനവും പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനവും നാട്ടുകാരുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ നെല്ലൂര്‍ ഇസ്മായില്‍, റഫീഖ് കളത്തില്‍, ടി സുബൈര്‍, ഫൈസല്‍ ഇ.കെ, ഷര്‍ലി നിടൂളില്‍, പുഷ്പ കോച്ചേരി, ചന്ദ്രി അനിയാട്ട്, മറിയം ഇ.കെ നേതൃത്വം നല്‍കി.
പെരിങ്ങത്തൂര്‍: വിഷ്ണുവിലാസം യു.പി. സൂളില്‍ ഹരിത കേരളം പദ്ധതി ബി.ആര്‍.സി.ട്രെയിനര്‍ ഷാലി ഉദ്ഘാടനം ചെയ്തു.പി.പി. ജാബിര്‍ അധ്യക്ഷനായി.പെരിങ്ങത്തൂര്‍ മുസ്ലീം എല്‍.പി.സ്‌കൂളില്‍ശുചിത്വ സേന, പ്ലാസ്റ്റിക്ക് വിരുദ്ധ സേന എന്നിവ രൂപീകരിച്ചു.പ്ലാസ്റ്റിക്ക് വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ സ്‌കൂള്‍ പി.ടി.എ.പ്രസിഡണ്ട് കെ. നജ്മ ഹരിത കേരളം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി. ബിജോയ് പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണം നടത്തി.തുടര്‍ന്ന് പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഉമൈസ തിരുവമ്പാടി മുഖ്യാതിഥിയായി.
തലശ്ശേരി മൂഴീക്കരയില്‍ വണ്ണത്താന്‍ കുളം നവീകരണം നോവലിസ്റ്റ് എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ ചാമക്കുളവും ശുചീകരിച്ചു. ഗ്രോ ബാഗ് കൃഷി, അംഗന്‍വാടികളില്‍ പച്ചക്കറി കൃഷി, ഈങ്ങയില്‍ പീടിക തട്ടാരിന്റവിട 20 സെന്റ്, കോടിയേരി കുറ്റുവയലില്‍ 40 സെന്റ് ചന്തുപീടീകയില്‍ 20 സെന്റ്, എരഞ്ഞോളിപ്പാലം 30 സെന്റ്, മൂഴിക്കര 30 സെന്റ്, പാറാല്‍ 50 സെന്റ്, പൊതുവാച്ചേരി 50 സെന്റ് സ്ഥലങ്ങളില്‍ കൃഷിക്കും നഗരസഭയില്‍ തുടക്കമായി.തലശ്ശേരി മുന്‍സിപ്പല്‍ തല ഉദ്ഘാടനത്തില്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ രമേശന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി രാഘവന്‍, എം.വി ബാലാറാം, വാഴയില്‍ ലക്ഷ്മി, നീമ കലേഷ്, സാജിത ടീച്ചര്‍ സംസാരിച്ചു.
കൂടാളി:ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഹരിതകേരളം പദ്ധതി ഇ.പി ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഫല്‍ അധ്യക്ഷനായി. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയപറമ്പ് കുളത്തൂര്‍ വയലില്‍ ജൈവ പച്ചക്കറി കൃഷിയിറക്കി പഞ്ചായത്ത് പ്രസിഡന്റണ്ട് എം രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ പ്രഭാകരന്‍ അധ്യക്ഷനായി.
പാനൂര്‍:ഹരിത കേരളം മിഷന്റെ ഭാഗമായി മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി നീരൊഴുക്ക് നിലച്ച തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പൊങ്ങോട്, പയ്യട കടവുകള്‍ നാട്ടുകാരുടെയും കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തില്‍ ശുചീകരിച്ചു.
വാര്‍ഡ് മെമ്പര്‍ നസീമ ചാമാളിയില്‍, കൊയമ്പ്രത്ത് ഇസ്മാഈല്‍ നേതൃത്വം നല്‍കി. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ പുഴകളും തോടുകളും ശുചീകരിച്ചു.തെണ്ടണ്ടപറമ്പ് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയത്തിനടുത്തുള്ള പുഴ ശുചീകരിച്ചു. എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍ തുണി സഞ്ചി വിതരണം ചെയ്തു. പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."