റേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കില്‍ പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് കരട് പട്ടികയില്‍ ഉള്‍പ്പെട്ട 1 മുന്‍ഗണന-എ.എ.വൈ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചതായി താലൂക്ക് സപ്ലൈ ഓഫിസര്‍ എസ് സാബുജോസ് അറിയിച്ചു. കരട് ലിസ്റ്റില്‍ കടന്നുകൂടിയ അനര്‍ഹരെക്കുറിച്ച് വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍, എന്നിവരില്‍ നിന്ന് 3800 പരാതികളാണ് ലഭിച്ചത്. ഭക്ഷ്യ പൊതുവിതരണ മന്ത്രിക്ക് ലഭിച്ച പരാതികളും അന്വേഷണത്തിന് ലഭിച്ചിട്ടുണ്ട്. ഇതിലെല്ലാം നേരിട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തീരുമാനം കൈക്കൊള്ളും. പരാതിയുള്ള കാര്‍ഡുകളില്‍ സീല്‍ പതിച്ചിട്ടില്ല. അന്തിമ തീരുമാനമാകുന്നതുവരെ നവംബര്‍ മുതലുള്ള റേഷന്‍ വിഹിതം അര്‍ഹരായ കാര്‍ഡ് ഉടമകള്‍ സത്യപ്രസ്താവന ഒപ്പിട്ട് നല്‍കി റേഷന്‍ കടകളില്‍ ഏല്‍പ്പിച്ചാല്‍ ലഭിക്കുന്നതാണ്. ഡിസംബര്‍ 14 മുതല്‍ ഇപ്രകാരം തടഞ്ഞുവച്ച കാര്‍ഡുകളും അവയ്ക്കുള്ള റേഷന്‍ വിഹിതവും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതാണ്. പരാതികള്‍ ലഭിച്ചിട്ടുള്ള കാര്‍ഡുടമകളുടെ ലിസ്റ്റ് അതാത് റേഷന്‍ കടകളിലും പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."