ലാഭേച്ഛയില്ലാത്ത ജനതയുടെ മഹത്തായ യജ്ഞം: മന്ത്രി
നീലേശ്വരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരളം പദ്ധതിക്കു ജില്ലയില്‍ ആവേശകരമായ വരവേല്‍പ്. നാടിന്റെ ജലവും വൃത്തിയും വിളവും വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ വന്‍ ജനപങ്കാളിത്തമാണു ദൃശ്യമായത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം കോവിലകം ചിറ ശുചീകരിച്ചു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.
ലാഭേച്ഛയില്ലാത്ത ജനതയുടെ മഹത്തായ യജ്ഞമാണിതെന്നു മന്ത്രി പറഞ്ഞു. നാടിന്റെ നന്മയ്ക്കായി കേരള ജനത ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അവരവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചാല്‍ പദ്ധതി വന്‍വിജയമായിരിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നാം ഓരോരുത്തരും അതിനായി സ്വയം തയാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഹരിതകേരള സന്ദേശം നല്‍കി. കലക്ടര്‍ കെ. ജീവന്‍ബാബു പദ്ധതി അവതരിപ്പിച്ചു. കഥാകാരന്‍ അംബികാസുതന്‍ മാങ്ങാട്, രാജകുടുംബത്തിന്റെ പ്രതിനിധി രാധാകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വി.പി ജാനകി, വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ കുഞ്ഞികൃഷ്ണന്‍, കൗണ്‍സലര്‍മാരായ പി.വി രാധാകൃഷ്ണന്‍, എറുവാട്ട് മോഹനന്‍, പി. ഭാര്‍ഗ്ഗവി, പി.എ സാജിദ, പടന്നക്കാട് കാര്‍ഷിക കോളജ് അസോസിയേറ്റ് ഡീന്‍ എം. ഗോവിന്ദന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ. പ്രദീപ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പ്രമോദ് കരുവളം, എം.സി ഖമറുദ്ദീന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, സുരേഷ് പുതിയേടത്ത്, പി. ജ്യോതിബസു, ജോസഫ് വരകില്‍, നീലേശ്വരം നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ്, പഞ്ചായത്ത് അസി. ഡയറക്ടര്‍ വിനോദ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുഗതന്‍ ഇ.വി, ചെറുകിട ജലസേചന വിഭാഗം എക്‌സി. എന്‍ജിനീയര്‍ പി.സി സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."