യുദ്ധകാലത്തിനു സമാനമായ അവസ്ഥ; നോട്ട് നിരോധനത്തില്‍ മോദിയെ വിമര്‍ശിച്ച് വീണ്ടും മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നടപടിയില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. യുദ്ധകാലത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മന്‍മോഹന്‍ സിങ് നോട്ട് നിരോധനത്തെ കുറിച്ച് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
നോട്ട് നിരോധനം എന്ന എടുത്തുചാടിയുള്ള തീരുമാനത്തിലൂടെ ഇന്ത്യന്‍ ജനത കേന്ദ്ര സര്‍ക്കാരില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തച്ചുടച്ചിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
എല്ലായിടത്തും ആവശ്യമായ സമയം അനുവദിച്ച് കൊടുത്തതിന് ശേഷം മാത്രം നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ഇന്ത്യയില്‍ പൊടുന്നനെ അര്‍ദ്ധരാത്രിയിലുണ്ടാകുന്ന തീരുമാനമാണിത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ദൈനംദിന ചെലവുകള്‍ക്കായുളള പണത്തിന് മണിക്കൂറുകളോളം ക്യൂ നില്‍ക്കുക, തികച്ചും ഹൃദയഭേദകമായ കാഴ്ച തന്നെയാണെന്നും അദ്ദേഹം പറയുന്നു.
മുന്‍പ് യുദ്ധകാലങ്ങളില്‍ ആയിരുന്നു കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി ജനങ്ങള്‍ ഇത്രയേറെ കാത്തുനില്‍ക്കേണ്ടി വന്നിട്ടുളളത്.ഞാനൊരിക്കലും ചിന്തിച്ചിരുന്നില്ല, എന്റെ രാജ്യത്തെ ജനങ്ങള്‍ക്ക് ദിവസേനയുളള ചെലവുകള്‍ക്കായി റേഷന്‍ കണക്കില്‍ വിതരണം ചെയ്യുന്ന പണത്തിനായി ഇങ്ങനെ ക്യൂ നില്‍ക്കേണ്ടി വരുമെന്ന്. രാജ്യത്തെ വലിയ സമ്പദ് വ്യവസ്ഥയ്ക്ക് ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. ഉപഭോക്താക്കളുടെ ആത്മവിശ്വാസം എന്നത് സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തെ വളര്‍ച്ചാനിരക്കിനും വളരെ പ്രധാനപ്പെട്ടതാണ്. അര്‍ദ്ധരാത്രിയിലുണ്ടായ നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ നൂറുകോടിയിലേറെ വരുന്ന രാജ്യത്തെ ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തിക്കളഞ്ഞു എന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ലേഖനത്തില്‍ വിശദമാക്കുന്നു.
ലേഖനം വായിക്കാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."