ലൈബ്രറിയില്‍ പുസ്തകം തിരികെയെത്തി, 130 വര്‍ഷത്തിനുശേഷം
ലൈബ്രറിയില്‍ നിന്ന് പുസ്തകമെടുത്താല്‍ കാലാവധി കഴിയാതെ തിരിച്ചുനല്‍കുന്നവര്‍ വിരളമായിരിക്കും. പുസ്തകം വൈകിക്കൊടുക്കുന്നത് ഒരു ഹോബിയായി എടുക്കുന്നവരുമുണ്ട്. എന്നാല്‍ വിചിത്രമായൊരു വാര്‍ത്തയാണ് ലണ്ടനില്‍ നിന്നുള്ളത്.
130 വര്‍ഷം മുന്‍പ് മുത്തച്ഛന് എടുത്ത പുസ്തകം തിരിച്ചുനല്‍കി മാതൃകയായിരിക്കുകയാണ് ഒരു കൊച്ചുമകള്‍. കൂടെ, ഒരു ക്ഷമാപണക്കത്തുമുണ്ട്, ''നിങ്ങളുടെ മുന്‍ വിദ്യാര്‍ഥി മോഷ്ടിച്ചതാണ്'' എന്നാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
77 കാരിയായ ആലീസ് ഗില്ലെറ്റാണ് ഡോ. വില്യം ബി കാര്‍പെന്റര്‍ എഴുതിയ ദ മൈക്രോസ്കോപ് ആന്റ് ഇറ്റ്സ് റിവിലേഷന്‍ എന്ന പുസ്തകം തിരികെ കൊണ്ടുവന്ന് ലൈബ്രറിയില്‍ കൊടുത്തത്. വീട് മാറാനൊരുങ്ങുന്നതിനിടെയാണ് പുസ്തകം കണ്ടെത്തിയത്.
ആയിരം പേജുള്ള പുസ്തകത്തിന്റെ ഉള്‍പ്പേജിലെ സ്റ്റാമ്പ് കണ്ടാണ് ലൈബ്രറിയിലെ പുസ്തകമാണെന്നു മനസ്സിലായത്. 1886 ല്‍ ഹിയര്‍ഫോഡ് കത്തീഡ്രല്‍ സ്കൂളിലെ ലൈബ്രറിയില്‍ നിന്നാണ് പുസ്തകം എടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."