HOME
DETAILS
MAL
ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈക്കിനെ ഇംപീച്ച് ചെയ്തു
backup
December 09 2016 | 07:12 AM
സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്ഹൈക്കിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് പാസാക്കി. പാര്‍ക് ഗ്യൂന്ഹൈക്കിനെതിരെ മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ ഇംപീച്ച്മെന്റ് പ്രമേയത്തിന്മേലാണ് വോട്ടെടുപ്പ് നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദനത്തിനും ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും ബാല്യകാലസുഹൃത്തിനെ സഹായിച്ചെന്നാണ് പ്രസിഡന്റിനെതിരായ പ്രധാന ആരോപണം
പ്രമേയം പാസായതോടെ ഭരണഘടനാബഞ്ചിനാണ് പാര്‍ക്കിനെതിരേ നടപടിയെടുക്കാന്‍ ഇനി അധികാരം. 180 ദിവസമാണു സമയപരിധി. കോടതിയുടെ തീരുമാനം വരുംവരെ പാര്‍ക്കിനെ സസ്പെന്‍ഡു ചെയ്യുകയും ചുമതലകള്‍ പ്രധാനമന്ത്രിക്കു കൈമാറുകയും ചെയ്യും. ദക്ഷിണകൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റാണു പാര്‍ക് ഗ്യൂന്‍ഹൈ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."